Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നവീൻ ബാബുവിന്റെ മരണം: കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം; കെ.ജി.ഒ.യു

10:03 AM Oct 15, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഭരണകൂട ഭീകരതയുടെ അവസാനത്തെ ഇരയാണ് കണ്ണൂർ എഡിഎം നവീൻ ബാബു എന്ന് കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് കെസി സുബ്രഹ്മണ്യൻ. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ നിരവധി ജീവനക്കാരാണ് ജോലിസ്ഥലത്തെ മാനസിക സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്തിരിക്കുന്നത്.

Advertisement

ഒരു ഉദ്യോഗസ്ഥനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതിന് വ്യവസ്ഥാപിതമായ വിജിലൻസ് സംവിധാനം നിലനിൽക്കേയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിയമം കയ്യിലെടുത്ത് ജീവനക്കാരനെതിരെ ഗുരുതരമായ ആരോപണം പരസ്യമായി ഉന്നയിച്ചത്. ഇത് സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സി സുബ്രഹ്മണ്യനും ജനറൽ സെക്രട്ടറിവി എം ഷൈനും ആവശ്യപ്പെട്ടു.

Tags :
kerala
Advertisement
Next Article