Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഒളിമ്പിക്‌സിനുള്ള 28 അംഗ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് സംഘത്തെ നീരജ് ചോപ്ര നയിക്കും

11:34 AM Jul 05, 2024 IST | Online Desk
Advertisement

ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്‌സിനുള്ള 28 അംഗ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് സംഘത്തെ ജാവലിന്‍ ത്രോ സൂപ്പര്‍ താരം നീരജ് ചോപ്ര നയിക്കും. 17 പുരുഷ താരങ്ങളും 11 വനിതകളും അടങ്ങുന്നതാണ് ഇന്ത്യയുടെ അത്‌ലറ്റിക്‌സ് ടീം. ഒളിമ്പിക്‌സിന് യോഗ്യത നേടിയിട്ടും പരിക്കേറ്റ് പുറത്തായ ലോങ് ജമ്പ് താരം എം. ശ്രീശങ്കറിന് പകരം ജെസ്വിന്‍ ആല്‍ഡ്രിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ അംഗബലം 29 ആകും.

Advertisement

യോഗ്യത റാങ്കിങ്ങില്‍ ഒരു സ്ഥാനം മാത്രം പിറകിലായിരുന്നു ആല്‍ഡ്രിന്‍. ആദ്യ 32 റാങ്കിലുള്ളവര്‍ക്കാണ് അവസരം ലഭിക്കുന്നതെങ്കില്‍ താരത്തിന്റേത് 33 ആണ്. യോഗ്യത നേടിയിട്ടും പങ്കെടുക്കാനാവാത്ത താരങ്ങളുടെ പട്ടിക ലോക അത്‌ലറ്റിക്‌സ് ഫെഡറേഷനെ ജൂലൈ നാലിന് അര്‍ധരാത്രിക്കകമായിരുന്നു അറിയിക്കേണ്ടത്. ഇങ്ങനെ പുറത്താകുന്നവര്‍ക്ക് പകരം തൊട്ടടുത്ത റാങ്കിലുള്ളവര്‍ക്ക് അവസരം ലഭിക്കും. ജൂലൈ ഏഴിനാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.

ഏഷ്യന്‍ ഗെയില്‍സ് സ്വര്‍ണമെഡല്‍ ജേതാക്കളായ അവിനാശ് സാബ്ലെ, തജീന്ദര്‍പാല്‍ സിങ് ടൂര്‍, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാകാന്‍ ഒരുങ്ങുന്ന ജ്യോതി യാരാജി തുടങ്ങിയവരെല്ലാം ഇന്ത്യന്‍ സംഘത്തിലുണ്ട്. 4ഃ400 മീറ്റര്‍ റിലേ ടീമില്‍ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ് തുടങ്ങിയവരുമുണ്ട്.

Advertisement
Next Article