Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അറ്റകുറ്റപണികളിൽ അനാസ്ഥ: സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി

04:04 PM Nov 28, 2024 IST | Online Desk
Advertisement

രണ്ടു മാസത്തിനുള്ളിൽ സെക്രട്ടേറിയറ്റ് കെട്ടിടങ്ങളിൽ രണ്ട് അപകടങ്ങൾ നടന്നിട്ടും അറ്റകുറ്റപണികളുടെ കാര്യത്തിൽ അധികൃതർ തുടരുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് അനക്സിന് മുന്നിൽ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രകടനം നടത്തി.
അസോസിയേഷൻ പ്രസിഡൻ്റ് എം എസ് ഇർഷാദ് ഉദ്ഘാടനം ചെയ്തു. അപകട ഭയം കൂടാതെ  ജോലി ചെയ്യാൻ കഴിയുന്ന ഭൗതിക സാഹചര്യം
ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ  ഉണ്ടാകുകയെന്നത് ഏതൊരു ജീവനക്കാരൻ്റെയും അടിസ്ഥാന അവകാശമാണ്.

Advertisement

ആഡംബരപൂർണമായ സൗകര്യങ്ങളല്ല ജീവനക്കാർ ആവശ്യപ്പെടുന്നത്. മിനിമം സൗകര്യങ്ങളും വൃത്തിയുമുള്ള ശുചിമുറികളും പൊടിപടലങ്ങളില്ലാത്ത ഓഫീസും ആരോഗ്യ പൂർണമായ ചുറ്റുപാടുകളും മാത്രമാണ് ജീവനക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ അതു പോലും ഉറപ്പു വരുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ആഡംബരവും ധൂർത്തും മുഖമുദ്രയായ നവകേരളത്തിൻ്റെ ജീർണതയുടെ പ്രതീകമാണ് സെക്രട്ടേറിയറ്റിലെ പൊട്ടിപ്പൊളിഞ്ഞ ശുചി മുറികൾ . അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സമയബന്ധിതമായി കർമ്മപദ്ധതി നടപ്പിലാക്കണമെന്നും  പരിക്കേറ്റ ഉദ്യോഗസ്ഥക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമൻ , ട്രഷറർ കെ എം അനിൽ കുമാർ, വൈസ് പ്രസിഡൻ്റുമാരായ എ സുധീർ, ജെയിംസ് മാത്യു, ആർ രഞ്ജിഷ് കുമാർ , സെക്രട്ടറിമാരായ ജി ആർ ഗോവിന്ദ് , സി സി റൈസ്റ്റൺ പ്രകാശ്, സജീവ് പരിശവിള, സൂസൻ ഗോപി, എൻ സുരേഷ് , വി ഉമൈബ, ബാലു മഹേന്ദ്ര, ഷിബു ഇബ്രാഹിം, എൻ റീജ, ഗായത്രി,എം ജി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

Tags :
news
Advertisement
Next Article