അങ്കണവാടി ജീവനക്കാരുടെ അനാസ്ഥ: രണ്ടര വയസുകാരന് ഒറ്റയ്ക്ക് നടന്ന് വീട്ടിലെത്തി
12:16 PM Feb 15, 2024 IST | ലേഖകന്‍
Advertisement
Advertisement
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് രണ്ടര വയസുകാരന് ഒറ്റയ്ക്ക് നടന്ന് വീട്ടിലെത്തിയ സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ കേസെടുത്തു. കുട്ടി ഇറങ്ങിപ്പോയത് അങ്കണവാടി ജീവനക്കാര്‍ അറിഞ്ഞിരുന്നില്ല. സ്കൂളില്‍ നിന്ന് വിജനമായ വഴിയിലൂടെ രണ്ട് കിലോമീറ്ററോളം ദൂരെയുള്ള വീട്ടിലേക്കാണ് കുട്ടി പോയത് . കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടിയെ കണ്ട് വീട്ടുകാര്‍ പരിഭ്രാന്തരാകുകയും തുടര്‍ന്ന് വീട്ടുകാര്‍ സ്കൂളിലേക്ക് വിളിച്ചു അന്വേഷിച്ചതോടെയാണ് കുട്ടി അവിടെയില്ലെന്ന വിവരം സ്കൂള്‍ അധികൃതര്‍ അറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അങ്കണവാടി ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരെയാണ് കേസെടുത്തതെന്ന് ചൈൽഡ്ലൈൻ വ്യക്തമാക്കി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.