Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

യുജിസി നെറ്റ് 2024; പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു

11:10 AM Jun 29, 2024 IST | ലേഖകന്‍
Advertisement
Advertisement

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി റദ്ദാക്കിയ നെറ്റ് പരീക്ഷയുടെ പുതിയ തീയതികൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതൽ സെപ്തംബർ നാല് വരെയാണ് യുജിസി നെറ്റ് പരീക്ഷകൾ നടക്കുക. മുൻ രീതിയിൽ നിന്ന് വ്യത്യസ്തമായി ഓൺലൈനായാണ് ഇപ്രാവശ്യം പരീക്ഷ നടക്കുക. സിഎസ്‌ഐആർ നെറ്റ് പരീക്ഷയുടെയും തീയതികൾ ഒപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 25 മുതൽ 27 വരെയുള്ള തീയതികളിലാണ് അവ നടക്കുക. ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകള്‍ മാറ്റിയത്.

Tags :
nationalnews
Advertisement
Next Article