അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം
04:20 PM Jul 10, 2024 IST
|
veekshanam
Advertisement
പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ഷോളയൂർ വെള്ളകുളത്തെ മണികണ്ഠൻ -ദീപ ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. കുഞ്ഞിന് ജന്മനാ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഈ മാസം നാലാം തിയ്യതിയാണ് ദീപയെ തൃശ്ശൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറതെടുത്തത്. അതേസമയം കുട്ടിയുടെ അമ്മ ദീപ അരിവാൾ രോഗ ബാധിതയാണ് എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
Advertisement
Next Article