ലൊസ് ഏഞ്ചൽസ് ഒളിംപിക്സിന്ക്രി ക്കറ്റും, ഇന്ത്യയുടെ മെഡൽ പ്രതീക്ഷയ്ക്ക് തിളക്കം
01:54 PM Oct 16, 2023 IST | Veekshanam
Advertisement
മുംബൈ: 2028 ലെ ലൊസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടെ 6 പുതിയ ഇനങ്ങൾ ഉൾപ്പെടുത്താൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ മുംബൈ സെഷൻ അംഗീകാരം നൽകി. ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിന്റെ ഭാഗമായി പുതിയ അഞ്ച് മത്സരങ്ങൾ ലോസ് ഏഞ്ചൽസ് കമ്മിറ്റി നിർദ്ദേശിച്ചു, അതിൽ ക്രിക്കറ്റ് ഉൾപ്പെടുന്നുണ്ട്.
128 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചരിത്രപരമായ തീരുമാനം. ക്രിക്കറ്റിനെ കൂടാതെ ലാക്രോസ്, ഫ്ലാഗ് ഫുട്ബോൾ, സ്ക്വാഷ്, ബേസ് ബോൾ, സോഫ്റ്റ് ബോൾ എന്നിവയാണ് പുതിയ ഒളിപിംക്സ് ഇനങ്ങൾ. ക്രിക്കറ്റിന്റെ കടന്ന് വരവ് ഇന്ത്യയുടെ ഒളിപിംക് സ്വർണമെഡലെണ്ണം കൂട്ടാൻ ഇടയാക്കിയേക്കും. പുരുഷ വനിതാ വിഭാഗങ്ങളിൽ വെവ്വേറെ മത്സരം നടത്താനാണു തീരുമാനം.
Advertisement