ഒഐസിസി-യുകെയുടെ പുതിയ നേതൃത്വം ചുമതലയേറ്റു
ലണ്ടൻ: ആദ്യ വനിതാ അധ്യക്ഷ ഉൾപ്പെടെ ഒഐസിസി-യുകെയുടെ പുതിയ നേതൃത്വം സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.
ലണ്ടനിലെ ക്രോയ്ഡനിൽ വെച്ചു സംഘടിപ്പിച്ച സമ്മേളനം എഐസിസി സെക്രട്ടറി വിശ്വനാഥൻ പെരുമാൾ ഉദ്ഘാടനം ചെയ്തു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് വിശ്വനാഥൻ പെരുമാൾ സത്യവാചകം ചൊല്ലി കൊടുത്തു. പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് വർക്കിംഗ് പ്രസിഡന്റുമാരായ ബേബികുട്ടി ജോർജ്, സുജു കെ ഡാനിയേൽ, ഡോ. ജോഷി ജോസ്, അപ്പ ഗഫുർ, വൈസ് പ്രസിഡന്റുമാരായ സോണി ചാക്കോ, ജോർജ് ജോസഫ്, ഫിലിപ്പ് കെ ജോൺ, ജനറൽ സെക്രട്ടറിമാരായ തോമസ് ഫിലിപ്പ്, അജിത് വെണ്മണി, അഷ്റഫ് അബ്ദുള്ള, നാഷണൽ കമ്മിറ്റി ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറിമാർ, അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ, നാഷണൽ കമ്മറ്റി അംഗങ്ങൾ
യുവജന പ്രതിനിധികൾ, വൈസ് പ്രസിഡന്റ് ലിലിയ പോൾ, ജോയിന്റ് സെക്രട്ടറി ശാരിക അമ്പിളി തുടങ്ങിയവർ ചടങ്ങിൽവെച്ച് ചുമതലയേറ്റു.
തുടർന്ന് നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യുസ് സംഘടനയുടെ 2024- 25 വർഷത്തെ കർമ്മ പദ്ധതികളയുടെ കരട് രൂപം വേദിയിൽ അവതരിപ്പിച്ചു. 'നേതൃത്വം പ്രവർത്തകരിലേക്ക്' എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കാൻ ഒഐസിസിയുടെ പുതിയ നേതൃത്വം പ്രതിജ്ഞാ ബദ്ധരാണെന്ന് ഷൈനു ക്ലെയർ മാത്യുസ് തന്റെ നയ പ്രഖ്യാപനത്തിൽ കൂട്ടിച്ചേർത്തു. കർമ്മ പദ്ധതികളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കുടുംബ സമ്മേളനം, മാതാപിതാക്കളെ ആദരിക്കുന്ന 'അമ്മ തൊട്ടിലിൽ' പദ്ധതി, യുവജന പുരോഗതിക്കായുള്ള 'യുവം യു കെ' പദ്ധതി, ജീവനരക്ഷക്കായുള്ള രക്തദാന പദ്ധതി, ജീവകരുണ്യ പദ്ധതികൾ പ്രഖ്യാപിച്ചു.
യു കെയിലാകമാനം ഒഐസിസിയുടെ സംഘടന ശക്തി വർധിപ്പിക്കുന്നതിനും സജ്ജരായ പ്രവർത്തകരെ വാർത്തെടുക്കുന്നതിനുമായി അടുത്ത ഒരുവർഷക്കാലത്തേക്ക് യുദ്ധകാല അടിസ്ഥാനത്തിലാണ് പദ്ധതികൾ രൂപീകരിച്ചിരിക്കുന്നതെന്നും ഒഐസിസിയുടെ ഓഫീസ് യുകെയിൽ തുറന്നു സജ്ജീകരിക്കുമെന്നും ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു