എല്‍.സി.യുവില്‍ അടുത്തതായി എത്തുന്നത് 'കൈതി 2': ലോകേഷ് കനകരാജ്
ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്സ് സിനിമകള്‍ക്ക് ഒരുപാട് ആരാധകരുണ്ട്. കോളിവുഡിലെ സൂപ്പര്‍താരങ്ങളെ ലീഡ് റോളിലെത്തിച്ച് ഒരു യൂണിവേഴ്സ് തന്നെ ലോകേഷ് സൃഷ്ടിച്ചെടുത്തിട്ടുണ്ട്. എല്‍.സി.യുവിനെ കുറിച്ചുള്ള എല്ലാ അപ്ഡേഷനും ആരാധകരുടെ ഭാഗത്ത് നിന്നും ഒരുപാട് പിന്തുണ ലഭിക്കാറുണ്ട്. ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ഭാഗമായുള്ള സിനിമകളുടെ അവസാനത്തെ കുറിച്ച് സംസാരിക്കുകയാണ് ലോകേഷ് .
മൂന്ന് സിനിമകള്‍ കൂടി കഴിഞ്ഞാല്‍ എല്‍.സി.യു യൂണിവേഴ്സ് അവസാനിക്കുമെന്നാണ് ലോകേഷ് പറയുന്നത്. അടുത്തതതായി എത്തുന്നത് 'കൈതി 2' ആണെന്നാണ് ലോകേഷ് പറയുന്നത്. 2019ല്‍ പുറത്തിറങ്ങിയ കൈതിയാണ് എല്‍.സി.യുവിലെ ആദ്യ ചിത്രം. കൈതിയുടെ രണ്ടാം ഭാഗത്തിന് ശേഷം 'റോളക്സ്' എന്ന കഥാപാത്രത്തിന്റെ സ്റ്റാന്‍ഡ് അലോണ്‍ ചിത്രമെത്തുമെന്നും ലോകി പറയുന്നു. ഇതിന്റെയെല്ലാം എന്‍ഡ് ഗെയിം കമല്‍ ഹാസന്റെ വിക്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെയായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഇതിനൊക്കെ മുമ്പ് എല്‍.സി.യുവിന്റെ തുടക്കം കാണിക്കുന്ന ഒരു ഷോര്‍ട്ട് ഫിലിം പുറത്തെത്തും. ലോകേഷ് തന്നെയാണ് തിരകഥയും സംവിധാനവും ചെയ്യുന്നത്. 10 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഈ ഹ്രസ്വചിത്രത്തില്‍ വിക്രം, ദില്ലി, റോളക്സ്, അമര്‍, സന്താനം, ലിയോ തുടങ്ങിയ എല്‍.സി.യുവിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഭാഗമായേക്കും. നിലവില്‍ രജനികാന്തിനെ നായകനാക്കി കൂലി എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് ലോകേഷ്.
അതേസമയം ലിയോയുടെ രണ്ടാം ഭാഗമുണ്ടാകാന്‍ വിജയ് തന്നെ മനസ് വെക്കണമെന്നും അദ്ദേഹം അറിയിച്ചും. താരം സിനിമാ ജീവിതം അവസാനിപ്പിക്കുന്ന സാഹചര്യത്തില്‍ ലീയോ രണ്ടാം ഭാഗം ചിന്തിക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.