Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പൗരത്വ നിയമഭേദഗതിക്ക് ഇടക്കാല സ്റ്റേയില്ല; ഉപഹർജികളിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ച്, സുപ്രീംകോടതി

04:11 PM Mar 19, 2024 IST | Online Desk
Advertisement

ന്യൂ​ഡ​ൽ​ഹി: പൗരത്വ ഭേദഗതി നിയമവും ഭേദഗതി ചട്ടങ്ങളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഉപഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

Advertisement

മ​റു​പ​ടി സത്യവാങ്മൂലംസ​മ​ര്‍​പ്പി​ക്കാ​ന്‍ നാലാഴ്ച സ​മ​യം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തേടിയെങ്കി​ലും മൂ​ന്നാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ന​ല്‍​കാ​നാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​നു സ​മ​യം ചോ​ദി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നു പ​റ​ഞ്ഞ കോ​ട​തി കേ​സി​ൽ ക​ക്ഷി​ക​ൾ​ക്ക് നോട്ടീ​സ് അ​യ​യ്ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി. ഹ​ര്‍​ജി​ക​ള്‍ ഏ​പ്രി​ല്‍ ഒ​മ്പ​തി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഒ​രാ​ളു​ടേ​യും പൗ​ര​ത്വം എ​ടു​ത്ത് ക​ള​യി​ല്ലെ​ന്നും ഹ​ർ​ജി​ക​ൾ മു​ൻ​വി​ധി​യോ​ടെ​യാ​ണെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത വാ​ദി​ച്ചു.

മു​സ്‍​ലിം ലീ​ഗി​നു വേ​ണ്ടി ഹാ​ജ​രാ​യ ക​പി​ൽ സി​ബ​ൽ, ഹാ​രി​സ് ബീ​രാ​ൻ എ​ന്നി​വ​രാ​ണ് അ​ടി​യ​ന്ത​ര വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. പൗ​ര​ത്വ​നി​യ​മ​ത്തി​ന്‍റെ ച​ട്ടം വി​ജ്ഞാ​പ​നം ചെ​യ്ത​ത് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള 236 ഹ​ര്‍​ജി​ക​ളാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​രി​ഗ​ണി​ച്ച​ത്.

മു​സ്‌​ലീം ലീ​ഗ്, മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന ജ​യ​റാം ര​മേ​ശ്, ആ​സാം കോ​ൺ​ഗ്ര​സ് നേ​താ​വ് ദേ​ബ​ബ​ത്ര സൈ​കി​യ, ഇടതു പാർട്ടികൾ വി​വി​ധ മു​സ്‌​ലീം സം​ഘ​ട​ന​ക​ള്‍, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ഹു​വ മൊ​യ്ത്ര, എ​ഐ​എം​ഐ​എം അ​ധ്യ​ക്ഷ​ൻ അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി, , സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ആ​സാം അ​ഭി​ഭാ​ഷ​ക സം​ഘ​ട​ന, നി​യ​മ വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​രാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Tags :
featuredPolitics
Advertisement
Next Article