പ്രതി ദയ അർഹിക്കുന്നില്ല: കോടതി
11:30 AM Nov 14, 2023 IST
|
ലേഖകന്‍
Advertisement
ക്രൂരമായ കൊലപാതകത്തിനാണ് ഐപിസി 302 വകുപ്പ് പ്രകാരം ആലുവ പീഡന കേസിലെ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനു പോക്സോ കോടതി വധശിക്ഷ വിധിച്ചത്. പ്രതിക്കെതിരേ തെളിയിക്കപ്പെട്ട 13 കുറ്റകൃത്യങ്ങളിലും ശിക്ഷ ലഭിച്ചു. പോക്സോ കുറ്റകൃത്യങ്ങളിൽ മൂന്ന് ജീവപര്യന്തം തടവു ശിക്ഷകളാണ് വിധിക്കപ്പെട്ടത്. അതിലൊന്ന് മരണം വരെയുള്ള ജീവപര്യന്തം കഠിന തടവ് ശിക്ഷയാണ്.
പ്രതിക്കെതിരേ ഉന്നയിച്ച മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞെന്ന് കോടതി. ഒരു തരത്തിലുള്ള ദയയും പ്രതി അർഹിക്കുന്നില്ലെന്നും സ്പെഷ്യൽ പോക്സോ കോടതി ചൂണ്ടിക്കാട്ടി.
Advertisement
Next Article