Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

‘ആരോപണത്തിൽ രാജി വേണ്ട’; ലൈംഗിക പീ‍ഡനക്കേസിൽ മുകേഷിനെ ചേർത്ത് പിടിച്ച് സിപിഎം

01:33 PM Aug 31, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: ലൈംഗിക പീ‍ഡനക്കേസിൽ പ്രതിയായ നടനും എംഎൽഎയുമായ എം മുകേഷിനെ സംരക്ഷിച്ച് സിപിഎം. മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് സിപിഎം സംസ്ഥാന സമിതി. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുമ്പോഴും മുകേഷിനെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നത്.

Advertisement

പൊളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കളുടെ എതിർപ്പിനെ മാറി കടന്നുകൊണ്ടാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. മുകേഷിന്റെ രാജിയാണ് നല്ലതെന്ന നിലപാടാണ് സിപിഐ സിപിഎമ്മിനെ അറിയിച്ചത്. കൂടാതെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ആനി രാജയും മുകേഷിന്റെ രാജി ആവശ്യം ഉന്നയിച്ചിരുന്നു. എംഎൽഎ അല്ല മന്ത്രിയായാലും തെറ്റുകാരൻ ആണെങ്കിലും ശിക്ഷിക്കപ്പെടണമെന്നു സിപിഐ മന്ത്രി ജെ.ചിഞ്ചുറാണി വ്യക്തമാക്കി. ഈ എതിർപ്പുകളെയെല്ലാം മറികടന്ന് മുകേഷിന് സംരക്ഷണം നൽകാനാണ് പാർട്ടി തീരുമാനം.

Tags :
Cinemafeaturedkeralanews
Advertisement
Next Article