For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വോട്ട് കിട്ടില്ല, സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനത്തേക്ക് പോകുന്നതിന്‍റെ ആകുലത ; കെ മുരളീധരൻ

02:23 PM Mar 19, 2024 IST | Online Desk
വോട്ട് കിട്ടില്ല  സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനത്തേക്ക് പോകുന്നതിന്‍റെ ആകുലത   കെ മുരളീധരൻ
Advertisement

സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനത്തേക്ക് പോകുന്നതിന്‍റെ ആകുലതയാണെന്ന് കെ മുരളീധരൻ. സ്ഥാനാർഥിക്ക് എവിടെ വേണമെങ്കിലും പോകാം. അത് ചർച്ചയാക്കേണ്ടതില്ല. ഇതുകൊണ്ടൊന്നും വോട്ട് കിട്ടാൻ പോകുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. കെ കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി സന്ദർശനം നടത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ.

Advertisement

"കരുണാകരന്‍റെ കുടുംബത്തിനൊരു പ്രത്യേകതയുണ്ട്. വീട്ടിൽ വരുന്നത് ശത്രുക്കളാണെങ്കിൽ പോലും മാന്യമായിട്ടേ പെരുമാറൂ. വീട്ടിൽ വരുന്നവരെ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം ഞങ്ങളുടെ കുടുംബത്തിന് ഇല്ല. ചില വീടുകളിൽ ഗെറ്റ് ഔട്ട്‌ അടിച്ചല്ലോ. കെ കരുണാകരന്‍റെ കെയറോഫിൽ 10 വോട്ട് കിട്ടുമെന്ന് ബിജെപി കരുതേണ്ട. മൂന്നാം സ്ഥാനത്തേക്ക് തന്നെ പോകും. രണ്ട് പേർക്കാണ് കേരളത്തിൽ സമനില തെറ്റിയത്. ഒന്ന് ബിജെപിക്ക്, രണ്ട് കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക്"- മുരളീധരൻ പറഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.