സിപിഐഎം മെമ്പർഷിപ്പ് പുതുക്കാൻ താത്പര്യമില്ല ; എസ് രാജേന്ദ്രൻ
02:50 PM Mar 11, 2024 IST | Online Desk
Advertisement
സിപിഐഎം മെമ്പർഷിപ്പ് പുതുക്കാൻ താത്പര്യമില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. ചതിയന്മാർക്കൊപ്പം പ്രവർത്തിക്കാൻ കഴിയില്ല. അതിനർത്ഥം ബിജെപിയിൽ പോകുമെന്നല്ലെന്നും രാജേന്ദ്രൻ പറഞ്ഞു.
Advertisement
സിപിഐഎമ്മിൽ താൻ തുടരരുതെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെവി ശശി ആഗ്രഹിക്കുന്നു. കെവി ശശിയുടെ വേദികളിൽ തനിക്ക് ഇടം കിട്ടും എന്ന് പ്രതീക്ഷിക്കുന്നില്ല. കെവി ശശി ആണല്ലോ ബുദ്ധിജീവി. മെമ്പർഷിപ്പ് പുതുക്കാൻ ആവശ്യപ്പെട്ട് ഏരിയാ സെക്രട്ടറി തന്നെ സമീപിച്ചിരുന്നു എന്നും രാജേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ. രാജയെ തോൽപിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് രാജേന്ദ്രനെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി അവസാനിച്ചെങ്കിലും ചില നേതാക്കളുമായുള്ള ഭിന്നത മൂലം അംഗത്വം പുതുക്കാൻ രാജേന്ദ്രൻ തയാറായിട്ടില്ല.