താന്‍ വിചാരിച്ചത് പോലെ പല കാര്യങ്ങളും നടന്നിട്ടില്ല: തന്റെ തോല്‍വി സമ്മതിക്കുന്നെന്നും സാമന്ത
ഒരു ചെറിയ ഇടവേളക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്താന്‍ തയാറെടുക്കുകയാണ് നടി സാമന്ത. ബോളിവുഡ് താരം വരുണ്‍ ധവാനൊപ്പമുള്ള സിറ്റാഡല്‍ ഹണി ബണ്ണി എന്ന ആക്ഷന്‍ വെബ്സീരീസാണ് സാമന്തയുടെ ഏറ്റവും പുതിയ പ്രൊജക്ട്. നവംബര്‍ ഏഴിന് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കും.
കരിയറില്‍ തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്ന് തുറന്നു സമ്മതച്ചിരിക്കുകയാണ് സാമന്ത.ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം പറഞ്ഞത്. താന്‍ വിചാരിച്ചത് പോലെ പല കാര്യങ്ങളും നടന്നിട്ടില്ലെന്നും തന്റെ തോല്‍വി സമ്മതിക്കുന്നെന്നും താരം പറഞ്ഞു.
'ഞാന്‍ തിരഞ്ഞെടുക്കുന്ന ഓരോ റോളുകളും എന്നെ തന്നെ വെല്ലുവിളിക്കുന്നതാവണമെന്നും ഓരോ വെല്ലുവിളികളും കഴിഞ്ഞതിനേക്കാള്‍ പ്രയാസമേറിയതാവണമെന്നും ഞാന്‍ സ്വയം വാഗ്ദാനം നല്‍കിയിട്ടുണ്ട്. ശരിയാണ് മുന്‍കാലങ്ങളില്‍ എനിക്ക് തെറ്റുകള്‍ പറ്റി. പല കാര്യങ്ങളും വിചാരിച്ചതുപോലെ നടന്നില്ല. ഞാന്‍ തോല്‍വി സമ്മതിക്കുന്നു. കഴിഞ്ഞ കുറച്ചു സിനിമകളില്‍ എന്റെ പ്രകടനം മികച്ചതല്ലായെന്നത് ഞാന്‍ സമ്മതിക്കുകയാണ്', സാമന്ത പറഞ്ഞു.
പ്രിയങ്ക ചോപ്ര, റിച്ചാര്‍ഡ് മാഡന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ഹോളിവുഡ് സീരീസ് ആയ സിറ്റാഡലിന്റെ സ്പിന്‍ ഓഫ് ആയിട്ടാണ് ഈ ഇന്ത്യന്‍ വേര്‍ഷന്‍ ഒരുങ്ങുന്നത്.ഫാമിലി മാന്‍, ഫര്‍സി, ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് എന്നീ സൂപ്പര്‍ഹിറ്റ് സീരീസുകള്‍ ഒരുക്കിയ രാജ് ആന്‍ഡ് ഡികെയാണ് 'സിറ്റാഡല്‍ ഹണി ബണ്ണി' സംവിധാനം ചെയ്യുന്നത്. സീത ആര് മേനോന്, രാജ് ആന്‍ഡ് ഡികെ, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേ കേ മേനോന്, സാഖിബ് സലീം, സിമ്രാന്, സിക്കന്ദര്‍ ഖേര്‍ എന്നിവരാണ് സീരിസില്‍ മറ്റു താരങ്ങള്‍.