For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മന്ത്രിമാരോ നേതാക്കളോ അല്ല വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കി വിടുന്നത്: വന്യജീവി ആക്രമണത്തില്‍ പരിഹാസവുമായി ഇ പി ജയരാജന്‍

03:55 PM Mar 06, 2024 IST | Online Desk
മന്ത്രിമാരോ നേതാക്കളോ അല്ല വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കി വിടുന്നത്  വന്യജീവി ആക്രമണത്തില്‍ പരിഹാസവുമായി ഇ പി ജയരാജന്‍
Advertisement

കണ്ണൂര്‍: വന്യമൃഗങ്ങളുടെ ആക്രമണം വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ സമരങ്ങളെയും മറ്റ്പ്രതിഷേധങ്ങളെയും പരോക്ഷമായി പരിഹസിക്കുന്ന രീതിയില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.മന്ത്രിമാരോ നേതാക്കളോ അല്ല വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കി വിടുന്നതെന്നാണ് ഇ പി ജയരാജന്‍ പറഞ്ഞത്. വന്യജീവികളെ പ്രകോപിപ്പിക്കുന്നത് ആളുകള്‍ അവസാനിപ്പിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.വന്യജീവി ആക്രമണത്തില്‍ രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് താമരശ്ശേരി രൂപത ബിഷപ്പും രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജി വച്ച് ഇറങ്ങിപ്പോകണമെന്നാണ് സര്‍ക്കാരിനെതിരായി ബിഷപ്പ് പറഞ്ഞത്.

Advertisement

ഇതിനുള്ള മറുപടിയും ഇ പി ജയരാജന്‍ വ്യക്തമാക്കി. സഭാനേതൃത്വം പ്രതികരിക്കേണ്ടത് കേന്ദ്രത്തിന്റെ നിയമങ്ങള്‍ക്കെതിരെയാണെന്നാണ് ഇ പി ജയരാജന്‍ പറഞ്ഞത്.കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ വമ്പിച്ച പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തിയത്. ഇതിന് പുറമെ കോഴിക്കോടും തൃശൂരുമായി രണ്ട് പേര്‍ കൂടി വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ പ്രതിപക്ഷസമരം ശക്തമായി വന്നു. ഇന്ന് വീണ്ടും സമാനമായൊരു വാര്‍ത്ത കൂടി വന്നു. മലപ്പുറത്ത് കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ്, ഡ്രൈവര്‍ മരിച്ചു എന്നതാണ് വാര്‍ത്ത.ഈ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗശല്യത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് ഈ സംഭവങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നാണ് സിപിഎമ്മിന്റെ കുറ്റപ്പെടുത്തല്‍.

Author Image

Online Desk

View all posts

Advertisement

.