ഒന്നും രണ്ടും അല്ല, 20 ഫോണുകൾ ഗൂഗിൾ സിഇഒ സുന്ദര്‍പിച്ചൈയുടെ മറുപടിയില്‍ കണ്ണുതള്ളി ടെക് ലോകം
12:14 PM Feb 16, 2024 IST | Online Desk
Advertisement
ഗൂഗിൾ സി.ഇ.ഒ സുന്ദർപിച്ചൈ ഏവർക്കും സുപരിചിതനാണ്. അദ്ദേഹത്തിന്റെ കൈവശമുള്ള ഫോണുകളുടെ എണ്ണമാണ് ഇപ്പോൾ വൈറൽ ആവുന്നത്. 2021ല്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ ഇന്റർവ്യൂവില്‍ അദ്ദേഹം കൃത്യമായ കണക്ക് പറയുന്നു. ഒരേ സമയം താൻ 20 ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് സുന്ദർപിച്ചൈ അന്ന് പറഞ്ഞത്.
Advertisement
താൻ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്നും ഓരോ പുതിയ ഫോണും പരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും സുന്ദർപിച്ചൈ പറയുന്നു. അതേസമയം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനെ കുറിച്ചും സുന്ദർപിച്ചൈ വ്യക്തമാക്കുന്നുണ്ട്. പലപ്പോഴും പാസ് വേർഡുകൾ മാറ്റാറില്ലെന്നും അക്കൗണ്ടുകള്‍ സുരക്ഷിതമായിരിക്കാൻ ടു ഫാക്ടർ ആധികാരികതയെ ആശ്രയിക്കുന്നുവെന്നും വ്യക്തമാക്കി.