Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നവംബർ 13 ലെ പരീക്ഷകൾ മാറ്റണം; കേരളാ സർവ്വകലാശാല വിസിക്ക് കത്ത് നൽകി കെ.എസ്.യു

10:09 AM Nov 04, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: വയനാട് പാർലമെൻ്റ് മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 13-ാം തീയതി കേരള സർവ്വകാശാല നടത്താനിരിക്കുന്ന പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു. ഇക്കാര്യം ചൂണ്ടിക്കാട്ടി വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമലിന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് കത്ത് നൽകി.

Advertisement

പഞ്ചവത്സര എൽഎൽബി മൂന്നാം സെമസ്റ്ററിലെ ഉൾപ്പടെയുള്ള പരീക്ഷകൾ നവംബർ 13ന് നടത്തിയാൽ സർവ്വകലാശാലയ്ക്ക് കീഴിൽ പഠിക്കുന്ന ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി വോട്ടറന്മാർക്ക് ഭരണഘടന ഉറപ്പു നൽകുന്ന തങ്ങളുടെ സമ്മതിദാന അവകാശം നിർവ്വഹിക്കാൻ കഴിയാതെ വരുമെന്നും വിഷയത്തിൽ അടിയന്തരമായി ഇടപ്പെട്ട് പരീക്ഷകൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.

Tags :
featuredkeralanews
Advertisement
Next Article