Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മാസത്തില്‍ ഒരു ദിവസം ആര്‍ത്തവാവധി പ്രഖ്യാപിച്ച് ഒഡിഷ സര്‍ക്കാര്‍

11:32 AM Oct 23, 2024 IST | Online Desk
Advertisement

ഭുവനേശ്വര്‍: വനിതകളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാസത്തില്‍ ഒരു ദിവസം ആര്‍ത്തവാവധി പ്രഖ്യാപിച്ച് ഒഡിഷ സര്‍ക്കാര്‍. ഇതോടെ വര്‍ഷത്തില്‍ 15 കാഷ്വല്‍ അവധികള്‍ക്ക് പുറമെ 12 അവധികള്‍ വനിതകള്‍ക്ക് കൂടുതലായി ലഭിക്കും. വനിത ജീവനക്കാര്‍ക്ക് മാസത്തില്‍ ഒരു ദിവസത്തെ ശമ്പളത്തോടെയുള്ള ആര്‍ത്തവാവധിക്ക് അര്‍ഹതയുണ്ടെന്ന ഉപമുഖ്യമന്ത്രി പ്രവതി പരിദയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവ്.

Advertisement

പുരുഷന്മാര്‍ക്ക് വര്‍ഷത്തില്‍ 15 കാഷ്വല്‍ അവധികളാണ് നിലവില്‍ ലഭിക്കുന്നത്.ജീവനക്കാര്‍ക്ക് ആര്‍ത്തവാവധി വേണമെന്ന ആവശ്യത്തില്‍ സംസ്ഥാനങ്ങളും ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് കേന്ദ്ര സര്‍ക്കാര്‍ മാതൃക ചട്ടം ഉണ്ടാക്കണമെന്ന് അടുത്തിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇത് നയപരമായ കാര്യമാണെന്നും കോടതി പരിഗണിക്കേണ്ടതല്ലെന്നുമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.

Tags :
nationalnews
Advertisement
Next Article