For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

റിപ്പബ്ലിക് ദിനം ആഘോഷിച്ചു അൽ ഹസ്സ ഒഐസിസി

12:11 AM Jan 28, 2024 IST | നാദിർ ഷാ റഹിമാൻ
റിപ്പബ്ലിക് ദിനം ആഘോഷിച്ചു അൽ ഹസ്സ ഒഐസിസി
Advertisement

അൽ ഹസ്സ: ഇന്ത്യയുടെ എഴുപത്തി അഞ്ചാമത് റിപ്പബ്ലിക് ദിനം ഒ ഐ സി സി അൽ ഹസ്സ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹുഫൂഫ് സലാഹിയ്യയിലെ അൽ സുൽത്താൻ മിനി ഗ്രൗണ്ടിൽ നടന്ന വർണ്ണാഭമായ പരിപാടിയിൽ പ്രസിഡൻ്റ് ഫൈസൽ വാച്ചാക്കൽ ദേശീയ പതാക ഉയർത്തി.

Advertisement

ജവഹർ ബാലമഞ്ച് പ്രവർത്തകരായ ഗോഡു്വീന, ക്രിസ്റ്റീന, ആദിൽ, ഫിസാൻ, ഗോഡു്വിൻ എന്നിവരുടെ നേതൃത്വത്തിൽ ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച ആഘോഷ പരിപാടികളിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.ഭരണഘടനയുടെ ആമുഖവും, അഖണ്ഡ ഭാരത പ്രതിജ്ഞയും ഗോഡു്വീന ചൊല്ലി കൊടുത്തത് എല്ലാവരും ഏറ്റുചൊല്ലി.

സാംസ്കാരിക സമ്മേളനം പ്രസിഡന്റ് ഫൈസൽ വാച്ചാക്കൽ അദ്ധ്യത വഹിച്ചു. വൈസ് പ്രസിഡൻ്റ് നവാസ് കൊല്ലം റിപ്പബ്ലിക് ദിന പ്രഭാഷണം നടത്തി. കരിനിയമങ്ങൾ ചുളുവിൽ പാസാക്കിയെടുക്കാനും, ഭരണഘടനയെ തന്നെ പൊളിച്ചെഴുതി തങ്ങളുടെ ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാനും പ്രതിപക്ഷ മെമ്പർമാരെ സഭയിൽ നിന്നും സസ്പെൻ്റ് ചെയ്ത് നടത്തുന്ന ഇത്തരം തരം താണ നടപടികൾ ഹീനവും, പ്രതിഷേധാർഹവുമാണെന്ന് പ്രാസംഗികർ ചൂണ്ടിക്കാട്ടി.

പത്ത് വർഷമായി ഫാസിസ്റ്റ് സർക്കാർ തുടരുന്ന മതേതര, ജനാധിപത്യ പൗരാവാകാശ ധ്വംസനങ്ങൾക്ക് ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ബാലറ്റിലൂടെ മറുപടി നല്കണമെന്ന് യോഗം ഇന്ത്യൻ പൊതു സമൂഹത്തോടാവശ്യപ്പെട്ടു. മാധ്യമങ്ങളെ വിലക്കെടുത്ത് നെറികേടുകൾ മൂടിവെക്കാമെന്നത് മോഡീ അമിത് ഷാ കൂട്ടുകെട്ടിൻ്റെ മിഥ്യാധാരണകൾ അടുത്ത തെരഞ്ഞെടുപ്പോടെ പൊളിയുമെന്നും യോഗം വിലയിരുത്തി.

ആഘോഷങ്ങളുടെ ഭാഗമായി മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ദമ്മാം റീജ്യണൽ കമ്മറ്റി പ്രതിനിധി ശാഫി കുറിർ, ദമാം പാലക്കാട് ജില്ലാ കമ്മറ്റി ട്രഷറർ ഷമീർ പനങ്ങാടൻ, കിംഗ് ഫൈസൽ യൂണിവേർസിറ്റി ലക്ചറർ ഷീബ ഷാജു, എന്നിവർ ആശംസകൾ നേർന്നു. അൽ ഹസ്സ ഒ ഐ സി സി ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും ട്രഷറർ ഷിജോമോൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.

പ്രസാദ് കരുനാഗപ്പള്ളി, അർശദ് ദേശമംഗലം, മൊയ്തു അടാടിയിൽ, ഷാനി ഓമശ്ശേരി, അഫ്സൽ തിരൂർക്കാട്, നൗഷാദ് കെ പി, സബാസ്റ്റ്യൻ വി പി, മുരളീധരൻ പിള്ള, ഹാഷിം കണ്ണൂർ, അബദുൽ സലീം കെ, അഹമ്മദ് കോയ കോഴിക്കോട്, ഷമീർ പാറക്കൽ, ദിവാകരൻ കാഞ്ഞങ്ങാട്, അൻസിൽ ആലപ്പി, സജീം കുമ്മിൾ, പ്രദീപ് ശാസ്താംകോട്ട, ഷാജി സുലൈമാൻ, സലീം സലഹിയ്യ, അബ്ദുൽ ഹമീദ് പെരിന്തൽമണ്ണ, സമീർ ഹുസൈൻ, ഷാജു ടി അബ്രഹാം,ഫാറൂഖ് വാച്ചാക്കൽ,അനിരുദ്ദൻ, നവാസ് അൽ നജ, ഷിഹാബ് സലീം, രമണൻ കായംകുളം, ഹരി ശ്രീലകം, ഷാജി മാവേലിക്കര, ജിതേഷ് ദിവാകരൻ, മുഹമ്മദ്ക്ക വാച്ചാക്കൽ, സെബി ഫൈസൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

Author Image

നാദിർ ഷാ റഹിമാൻ

View all posts

Advertisement

.