For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അനീസിനും കുടുംബത്തിനും അൽ ഹസ്സ ഒ ഐ സി സി യാത്രയയപ്പ് നല്കി.

11:53 PM Feb 10, 2024 IST | നാദിർ ഷാ റഹിമാൻ
അനീസിനും കുടുംബത്തിനും അൽ ഹസ്സ ഒ ഐ സി സി യാത്രയയപ്പ്  നല്കി
Advertisement

അൽ ഹസ്സ: ഒന്നര പതിറ്റാണ്ടുകാലം അൽഹസ്സയിലെ ജീവകാരുണ്യ സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമായ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും അൽ ഹസ്സയിലെ വാണിജ്യ സംരംഭകനും കൂടിയായ അനീസിനും കുടുംബത്തിനും ഒഐസിസി അൽഹസ്സ ഏരിയ കമ്മറ്റി യാത്രയയപ്പു നൽകി . പ്രസിഡൻ്റ് ഫൈസൽ വച്ചാക്കൽ കുടുംബത്തെ ഉപഹാരം നല്കി ആദരിച്ചു.

Advertisement

തൻ്റെ ബിസിനസ്സ് ജിദ്ദയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് അനീസും കുടുംബവും അൽഹസ്സയിൽ നിന്നും ജിദ്ദയിലേക്ക് മാറുന്നത്. ഒ ഐ സി സി വനിതാ വേദിയുടെ സജ്ജീവ പ്രവർത്തക കൂടിയായ ഷൈല അനീസ് ഒരു മികച്ച കൊറിയോഗ്രാഫറും, ജവഹർ ബാലമഞ്ച് പ്രവർത്തകയായ മകൾ ആലിയ ഒ ഐ സി സി വേദികളിലെ സ്ഥിരം ഡാൻസറുമാണു്.

യാത്രയയപ്പു യോഗത്തിൽ പ്രസിഡന്റ് ഫൈസൽ വച്ചാക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതം പറഞ്ഞു. ഷൈല അനീസ് നന്ദി പ്രസംഗം നടത്തി. ശാഫി കുദിർ, നവാസ് കൊല്ലം, നിസാം വടക്കേകോണം,അർശദ് ദേശമംഗലം, ഷമീർ പനങ്ങാടൻ, ഷിജോമോൻ വർഗ്ഗീസ്, മൊയ്തു അടാടിയിൽ, ഷിബു സുകുമാരൻ, സബീന അഷ്റഫ്, റീഹാന നിസാം, അഫ്സാന അഷ്റഫ്, നിസാം അൽ റീഫ് എന്നിവർ ആശംസകൾ നേർന്നു.

Author Image

നാദിർ ഷാ റഹിമാൻ

View all posts

Advertisement

.