For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഗാന്ധിവധം അവസാനിക്കുന്നില്ല: അൽ ഹസ്സ ഒഐസിസി

12:22 PM Feb 02, 2024 IST | നാദിർ ഷാ റഹിമാൻ
ഗാന്ധിവധം അവസാനിക്കുന്നില്ല  അൽ ഹസ്സ ഒഐസിസി
Advertisement

അൽ ഹസ്സ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ എഴുപത്തി ആറാമത് രക്തസാക്ഷിത്വ ദിനം ഒ ഐ സി സി അൽ ഹസ്സ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഹുഫൂഫ് ഷിഫ മെഡിക്സ് ആഡിറ്റോറിയത്തിൽ സർവ്വ മത പ്രാർത്ഥന നടത്തി . മഹാത്മാ ഗാന്ധിയുടെ ഛായാ ചിത്രത്തിൽ നേതാക്കളും,പ്രവർത്തകരും പുഷ്പാർച്ചന നടത്തി.

Advertisement

"ഗാന്ധി സ്മരണയിൽ'' എന്ന പേരിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ഹസ്സ ഒഐസിസി പ്രസിഡൻ്റ് ഫൈസൽ വാച്ചാക്കൽ അദ്ധ്യക്ഷത വഹിച്ചു. ദമ്മാം റീജ്യണൽ കമ്മറ്റിയംഗം ശാഫി കുദിർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് നവാസ് കൊല്ലം അനുസ്മരണ പ്രഭാഷണം നടത്തി.

1948 ജനുവരി 30 ന് നാഥുറാം വിനായക് ഗോഡ്സെ എന്ന മത ഭ്രാന്തനാൽ വധിക്കപ്പെട്ട മഹാത്മാഗാന്ധിയെ , അദ്ദേഹത്തിൻ്റെ ആശയാദർശങ്ങളുടെ നിസ്കാസനത്തിലൂടെ ഗാന്ധി വധം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണെന്ന് അനുസ്മരണ യോഗം ചൂണ്ടിക്കാട്ടി.

പുതിയ പാർലമെൻ്റ് മന്ദിരമായ സെൻട്രൽ വിസ്തയുടെ ഉദ്ഘാടനത്തിനത്തിന് ഗാന്ധി വധക്കേസിലെ പ്രതിയായിരുന്ന വി ഡി സാവർക്കറുടെ ജന്മദിനമായ മെയ് 29 തന്നെ തെരഞ്ഞെടുത്തതും, ഗാന്ധിജിയുടെ ചിത്രത്തിലേക്ക് പ്രതീകാത്മകമായി വെടിവെച്ച പാർലിമെന്റ് അംഗം പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ കേസെടുക്കാതെ പാർലമെൻ്റംഗമായി തുടരാനനുവദിച്ചതും മികച്ച ഉദാഹരണങ്ങളാണെന്നും ഗാന്ധി എന്ന പേര് പോലും സംഘപരിവാറിനെയും, അവർ നേതൃത്വം നല്കുന്ന ഫാസിസ്റ്റ് സർക്കാറിനെയും എത്രകണ്ട് അലോസരപ്പെടുത്തുന്നു. അതിൻ്റെ ഭാഗമായിട്ട് തന്നെയാണ് നെഹ്റു കുടുംബാംഗങ്ങളെ നിരന്തരം വേട്ടയാടുന്നതിൻ്റെ കാരണമെന്നും പ്രാസംഗികർ ആരോപിച്ചു. പുതിയ തലമുറക്ക് ഗാന്ധിയൻ ആദർശങ്ങൾ പകർന്ന് നൽകാൻ രാജ്യസ്നേഹികളായ മുതിർന്ന പൗരന്മാർ മുന്നോട്ട് വരണമെന്നും യോഗം ആഹ്വാനം ചെയ്തു.

കെ എം സി സി കിഴക്കൻ പ്രവിശ്യാ ട്രഷറർ അഷറഫ് ഗസാൽ, മോഡേൺ ഇൻ്റർനാഷണൽ സ്കൂൾ വൈസ് പ്രിൻസിപ്പാൾ ജനാബ് പർവേസ്, ചരിത്രാധ്യാപകൻ അബ്ദുൽ റസാഖ്, ഷിഫ മെഡിക്സ് മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് അനസ്, നിസാം വടക്കേകോണം, എം ബി ഷാജു, മൊയ്തു അടാടിയിൽ, ലിജു വർഗ്ഗീസ്, മുരളീധരൻ പിള്ള ചെങ്ങന്നൂർ എന്നിവർ പ്രസംഗിച്ചു.

അഫ്സൽ മേലേതിൽ,നൗഷാദ് കെ പി ,ഷാനി ഓമശ്ശേരി, റീഹാന നിസാം, ഷിബു സുകുമാരൻ, ദിവാകരൻ കാഞ്ഞങ്ങാട്, അഹമ്മദ് കോയ കോഴിക്കോട്, അക്ബർ ഖാൻ, അനീഷ് സനയ്യ,അബ്ദുൽ സലീം കെ ,ജിതേഷ് ദിവാകരൻ, മഞ്ജു നൗഷാദ്, സി രമണൻ, ഷമീർ പാറക്കൽ, പ്രതീപ് ശാസ്താംകോട്ട, നവാസ് അൽ നജ,ശ്രീരാഗ് സനയ്യ, അജിൽ രാമചന്ദ്രൻ , സുമീർ ഹുസൈൻ, നൗഷാദ് കൊല്ലം, റാഫി ജാഫർ, ഹാഷിം കണ്ണൂർ, ജോസഫ് കത്തീരപ്പള്ളി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നല്കി.

ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും, ട്രഷറർ ഷിജോമോൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.

Author Image

നാദിർ ഷാ റഹിമാൻ

View all posts

Advertisement

.