For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കെ സി ക്കും കൊടിക്കുന്നിലിനുമായി ആലപ്പുഴ ഒഐസിസി പ്രചാരണം

കെ സി ക്കും കൊടിക്കുന്നിലിനുമായി ആലപ്പുഴ ഒഐസിസി പ്രചാരണം
Advertisement
Advertisement

കുവൈറ്റ് സിറ്റി : ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകരോടൊപ്പം അബ്ബാസിയയിൽ കെ സി വേണുഗോപാലിന്റെയും കൊടിക്കുന്നിൽ സുരേഷിന്റെയും വിജയത്തിനായി ഭവന സന്ദർശനം നടത്തി. നാഷണൽ കമ്മിറ്റി പ്രസിഡന്റ് ശ്രീ വര്ഗീസ് പുതുക്കുളങ്ങര തിരഞ്ഞെടുപ്പ് പ്രകടനപത്രിക നൽകി ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് എന്നും ഒരു വികാരമാണ്, ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാൻ ജനാധിപത്യം നിലനിർത്താൻ ഭരണഘടന സംരക്ഷിക്കാൻ കോൺഗ്രസ് പ്രസ്ഥാനത്തിനേ സാധ്യമാകൂ. അതിനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു മതേതര സർക്കാർ രാജ്യത്ത് വരേണ്ടതുണ്ട്. രാജ്ജ്യം കാക്കാൻ "കൈ " അടയാളത്തിൽ ജാതിമത വർഗ്ഗ വർണ്ണ ഭേദമില്ലാതെ ഏവരുടെയും വിലയേറിയ വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് നൽകി വിജയിപ്പിക്കണമെന്നും ചിഹ്നം കാക്കാൻ നിൽക്കുന്നവരെയല്ല ഇന്ന് പരിഗണിക്കേണ്ടത് ശ്രീ വര്ഗീസ് പുതുക്കുളങ്ങര ഓർമ്മിപ്പിച്ചു.

ഒഐസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സാമുവേൽ ചാക്കോ, ജനറൽ സെക്രട്ടറി ബിനു ചെമ്പാലയം, ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട്, ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് മനോജ് റോയ്, തോമസ് പള്ളിക്കൽ, ബിജി പള്ളിക്കൽ, സാബു തോമസ്, നൈനാൻ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.