Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

"ഗിമ്മിക്കുകൾ കൊണ്ട് നാട്ടിൽ ക്ഷേമം വരില്ല.: വി ടി ബൽറാം

01:42 PM Jan 05, 2024 IST | നാദിർ ഷാ റഹിമാൻ
Advertisement

അൽ ഹസ്സ : കേരളത്തിലെ വർഗ്ഗ,വർഗ്ഗീയ ഫാസിസ്റ്റ് അവിശുദ്ധ കൂട്ട്കെട്ട് 1980 തൊട്ടിങ്ങോട്ട് കണ്ട് വരുന്നതാണെങ്കിലും വർത്തമാനകാലത്ത് അവർ തമ്മിലുള്ള അന്തർധാര വളരെ ശക്തമാണെന്നും അവർ പരസ്പര സഹകരണ സഹായ സംഘങ്ങളായി നടത്തുന്ന ജനദ്രോഹ പ്രവർത്തനങ്ങൾക്കെതിരെ ജനപക്ഷത്ത് നിന്ന് കൊണ്ടുള്ള പ്രക്ഷോഭ സമര പാതയിലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വവും, യു ഡി എഫും, പ്രവർത്തകരുമെന്നു് കെ പി സി സി വൈസ് പ്രസിഡൻ്റ് വി ടി ബൽറാം. ഒ ഐ സി സി അൽ ഹസ ഏരിയ കമ്മറ്റി ഹുഫൂഫിൽ സംഘടിപ്പിച്ച "ആരവം'23" സാംസ്കാരിക സമ്മേളത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി ടി ബൽറാം.

Advertisement

തൊഴിലില്ലായ്മ, നാഥനില്ലാത്ത വിദ്യാഭ്യാസ മേഖല, ജനതയെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, മാസങ്ങളോളമായി മുടങ്ങി കിടക്കുന്ന ക്ഷേമ പെൻഷനുകൾ , ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വവുമില്ലാതെ തകർന്നിരിക്കുന്ന കേരളത്തിലെയും, രാജ്യത്തെയും ക്രമസമാധാനാന്തരീക്ഷം, ഇന്ത്യൻ പാർലമെൻ്റിനു് പോലും സുരക്ഷയില്ലാത്ത അവസ്ഥ തുടങ്ങി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ അതാത് കാലഘട്ടങ്ങളിൽ കേന്ദ്രത്തിൽ വർഗ്ഗീയ ഫാസിസ്റ്റുകളായ സംഘപരിവാർ സർക്കാറും, കേരളത്തിൽ വർഗ്ഗ ഫാസിസ്റ്റുകളായ സി പി എം നേതൃത്വത്തിലുള്ള ഇടത് സർക്കാറും കാണിക്കുന്ന ഗിമ്മിക്കുകളാണ് വർത്തമാനകാലത്ത് നാം കണ്ട് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിഡൻ്റ് ഫൈസൽ വാച്ചാക്കലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ഒഐസിസി ദമ്മാം റീജ്യണൽ കമ്മറ്റി പ്രസിഡൻ്റ് ഇ കെ സലീം ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് മുഖ്യ പ്രഭാഷണം നടത്തി.

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ പരിഗണിക്കാതെ പണക്കാരെയും, അഭിനവ പൗര പ്രമുഖരെയും വിരുന്നൂട്ടാൻ ഇങ്ങിനെ ഒരു സദസ്സിൻ്റ ആവശ്യമുണ്ടായിന്നോ എന്നത് പ്രബുദ്ധരായ കേരള ജനത വിലയിരുത്തുമെന്നും അനീതികൾക്കെതിരെ ജനാധിപത്യ മാർഗ്ഗങ്ങളിൽ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകരെ മർദ്ദിച്ചും, കൊലവിളി നടത്തിയും തിരുവനന്തപുരത്ത് സമാപിച്ച ആഡംബര ധൂർത്ത് യാത്ര തികച്ചും വൻ പരാജയമായിരുന്നുവെന്നത് സി പി ഐ ക്ക്‌ പോലും പറയേണ്ടി വന്നെങ്കിൽ, ഇടതുപക്ഷ മുന്നണി ചെന്ന് പെട്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി എത്ര കണ്ട് വലുതാണെന്നും എ കെ ഷാനിബ് പറഞ്ഞു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ നൂറ്റിമുപ്പത്തിയൊൻപതാമത് സ്ഥാപക ദിനവും, ക്രിസ്തുമസ് , ന്യൂഇയർ എന്നിവ ആഘോഷമാക്കി അൽ ഹസ്സ ഒഐസിസി അണിയിച്ചൊരുക്കിയ ആരവം2023 വർണ്ണാഭമായ പരിപാടികൾ കൊണ്ടും വമ്പിച്ച ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.ഹഫൂഫ് ഹോട്ടൽ കൺവെൻഷൻ സെൻ്ററിൽ പ്രത്യേകം സജ്ജമാക്കിയ "ഉമ്മൻ ചാണ്ടി നഗറിൽ " തിങ്ങിനിറഞ്ഞ സദസ്സിൽ വിവിധ പരിപാടികളിലായി 200 ൽ പരം കലാപ്രതിഭകൾ അവതരിപ്പിച്ച സംഗീത നൃത്ത നൃത്യങ്ങൾ കണ്ണിനും കാതിനും കുളിർമയേകി.

അൽ ഹസ്സ ഒഐസിസി ഏർപ്പെടുത്തിയ ഈ വർഷത്തെ ബിസിനസ്സ് എക്സലൻസി അവാർഡിനു് അർഹരായ റീജൻസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ അസീസ് ഹാജിക്കും, യുവ സംരംഭകൻ ബി ആൻഡ് ബി കമ്പനി മാനേജിങ് ഡയറക്ടർ ജോയൽ ജോമോനുമുള്ള പുരസ്കാരങ്ങൾ കെ പി സി സി വൈസ് പ്രസിഡൻ്റ് വി ടി ബൽറാം സമ്മാനിച്ചു. ആതുര സേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് അൽ ഹസ സൈക്യാട്രി ആശുപത്രിയിലെ ഹെഡ് നഴ്സ് ഷീജ ജോബിനെയും, പ്രിൻസ് സുത്താൻ ഹൃദ്രോഗ ചികിത്സാ കേന്ദ്രത്തിലെ മെയിൽ നഴ്സും, ഹസ്സ ഒ ഐ സി സി മെഡിക്കൽ വിംഗ് കൺവീനർ ഷിജോമോൻ വർഗ്ഗീസിനെയും സമ്മേളനത്തിൽ ഉപഹാരങ്ങൾ നല്കി ആദരിച്ചു.

കെ എം സി സി കിഴക്കൻ പ്രവിശ്യ ട്രഷറർ അഷ്റഫ് ഗസാൽ, ഒഐസിസി ദമ്മാം പാലക്കാട് ജില്ലാ ട്രഷറർ ഷമീർ പനങ്ങാടൻ, അൽ ഹസ ഒഐസിസി നേതാക്കളായ അർശദ് ദേശമംഗലം, ഷാഫി കുദിർ, നവാസ് കൊല്ലം, റഫീഖ് വയനാട്, റഷീദ് വരവൂർ, നിസാം വടക്കേകോണം, സബീന അഷ്റഫ്, റീഹാന നിസാം, ഷാനി ഓമശ്ശേരി, മൊയ്തു അടാടിയിൽ, അഫ്സൽ മേലേതിൽ, ലിജു വർഗ്ഗീസ്, ഷിബു സുകുമാരൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

എം ബി ഷാജു, നൗഷാദ് കെ പി .മുരളീധരൻ സനയ്യ, ജിബിൻ അൽ മദാർ, ജസ്ന മാളിയേക്കൽ, മഞ്ജു നൗഷാദ്, റുക്സാന റഷീദ്, സെബി ഫൈസൽ, സുമീർ ഹുസൈൻ, ഷമീർ പാറക്കൽ, നജ്മ അഫ്സൽ, ബിൻസി വർഗ്ഗീസ്, അഫ്സാന അഷ്റഫ്, റിജോ ഉലഹന്നാർ, മുബാറക് സനയ്യ, രമണൻ സി, ബഷീർ ഹുലൈല,നവാസ് അൽ നജ സിജോ ജോസ്, ഷിഹാബ് സലഹിയ്യ, സബാസ്റ്റ്യൻ വി പി, അനീഷ് സനയ്യ, ബിനു ഡാനിയേൽ, അക്ബർ ഖാൻ ,അഫ്സൽ അഷ്റഫ് ,ആർ ശ്രീരാഗ്, ദീപക് പോൾ, അബ്ദുൽസലീം പോത്തംകോട്, ജിതേഷ് ദിവാകരൻ, മൊയ്തീൻ കുട്ടി നെടിയിരുപ്പ്, ഷുക്കൂർ കൊല്ലം,ഷഫീർ കല്ലറ, മേബ്ൾ റിജോ, അഹമ്മദ് കോയ, ദിവാകരൻ കാഞ്ഞങ്ങാട്, ഹരി ശ്രീലകം, ഷംസു കൊല്ലം, ഷാജി പട്ടാമ്പി, സുധീരൻ മാട്ടുമ്മൽ,ഷാജി മാവേലിക്കര, റാഫി ജാഫർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നല്കി.

അൽഫോൻസ, റഷീദ് വരവൂർ , വേദിത രാജീവ്, അഫ്സാന അഷ്റഫ് എന്നിവർ അവതാരകരായിരുന്നു.ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും ട്രഷറർ ഷിജോമോൻ വർഗ്ഗീസ്, നന്ദിയും പറഞ്ഞു.

Advertisement
Next Article