For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഓ ഐ സി സി റിയാദ് റീജിയൻ പുനസ്സംഘടന :അബ്‌ദുള്ള വല്ലാഞ്ചിറ പ്രസിഡന്റ്.

06:28 PM Dec 10, 2023 IST | നാദിർ ഷാ റഹിമാൻ
ഓ ഐ സി സി റിയാദ് റീജിയൻ പുനസ്സംഘടന  അബ്‌ദുള്ള വല്ലാഞ്ചിറ പ്രസിഡന്റ്
Advertisement

റിയാദ് : ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി പുനഃസംഘടന പൂർത്തിയാക്കി അബ്ദുള്ള വല്ലാഞ്ചിറയുടെ നേതൃത്വത്തിൽ പുതിയ കമ്മറ്റി നിലവിൽ വന്നു. ബത്ത അപ്പോളോ ഡിമോറോ ഹോട്ടൽ ആഡിറ്റോറിയത്തിൽ പ്രസിഡന്റ് കുഞ്ഞി കുമ്പളയുടെ അധ്യക്ഷതയിൽ കൂടിയ സമ്പൂർണ്ണ കൗൺസിൽ യോഗത്തിൽ ഗ്ലോബൽ കമ്മറ്റി ട്രെഷറർ മജീദ് ചിങ്ങോലി , ഗ്ലോബൽ സെക്രട്ടറി അഷ്‌കർ കണ്ണൂർ , നാഷണൽ കമ്മറ്റി സെക്രട്ടറി ഷാജി സോണ, ട്രഷറർ റഹ്മാൻ മുനമ്പത്ത് എന്നിവരുടെ സാന്നിധ്യത്തിൽ കെപിസിസി അംഗീകരിച്ച ഭാരവാഹി ലിസ്റ്റ് അവതരിപ്പിച്ചു. കുഞ്ഞി കുമ്പളയുടെ നേതൃത്വത്തിൽ ജില്ലാ കമ്മറ്റി പ്രെസിഡന്റുമാരും ,നാഷണൽ, ഗ്ലോബൽ കമ്മറ്റി പ്രതിനിധികളും കൂടി തെയ്യാറാക്കിയ പാനൽ കെപിസിസി അംഗീകരിക്കുകയായിരുന്നു.

Advertisement

അബ്ദുല്ല വല്ലാഞ്ചിറ ( പ്രസിഡന്റ് )

രണ്ടു പതിറ്റാണ്ടിലേറെ കാലം റിയാദിന്റെ രാഷ്ട്രീയ, സാംസകാരിക മണ്ഡലങ്ങളിൽ തുല്യതയില്ലാത്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മലപ്പുറം നിലമ്പൂർ സ്വദേശി അബ്ദുള്ള വല്ലാഞ്ചിറ , പതിമൂന്നു വർഷക്കാലം ഒഐസിസി റിയാദ് റീജിയണൽ കമ്മറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു. പഠനകാലത്തു കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ എസ യു വിന്റെ നേതൃനിരയിൽ ഉണ്ടായിരുന്നു. എം ഇ എസ് മമ്പാട് കോളേജ് യുണിറ്റ് ജനറൽ സെക്രട്ടറി , യൂണിവേഴ്സിറ്റി കൗൺസിലർ , കെ എസ് യു മലപ്പുറം ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചട്ടുണ്ട്. റിയാദിൽ സ്കൈബാൻഡ്‌ ടെലികോം കമ്പനിയിൽ ഓഫീസ് മാനേജർ ആയി ജോലി ചെയ്യുന്നു.

നവാസ് വെള്ളിമാട് കുന്ന് ( വർക്കിംഗ് പ്രസിഡന്റ് )

പതിമൂന്നു വർഷക്കാലം റിയാദിൽ ഒഐസിസിയെ നയിച്ച കുഞ്ഞി കുമ്പള, തനിക്കു നൽകിയ നിരുപാധീക പിന്തുണയ്ക്ക് എല്ലാ അംഗങ്ങളോടും നന്ദി പറഞ്ഞു കൊണ്ടാണ് പുതിയ പ്രെസിടെന്റിനു അധികാര കൈമാറ്റം നടത്തിയത്. സംഘടനയുടെ വിവിധ മേഖലകളെ നയിച്ച് പരിചയ സമ്പത്തുള്ളവരെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തി ഏറ്റവും ശക്തമായ ഒരു കമ്മറ്റിയാണ് റിയാദിൽ നിലവിൽ വന്നിട്ടുള്ളതെന്നും കുഞ്ഞി കുമ്പള അഭിപ്രായപ്പെട്ടു.

ഫൈസൽ ബഹസ്സൻ ( ജനറൽ സെക്രട്ടറി - സംഘടനാ ചുമതല)

നവാസ് വെള്ളിമാട് കുന്ന് (വർക്കിംഗ് പ്രസിഡണ്ട്) ഫൈസൽ ബഹസ്സൻ (സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി)സുഗതൻ നൂറനാട് ട്രഷറർ എന്നിവരാണ് പ്രധാന ഭാരവാഹികൾ . കുഞ്ഞി കുമ്പള (ഉപദേശക സമിതി ചെയർമാൻ), രഘുനാഥ് പറശിനിക്കടവ്, സലിം കളക്കര, മുഹമ്മദലി മണ്ണാർക്കാട് ( സീനിയർ വൈസ് പ്രസിഡന്റുമാർ ) ബാലുക്കുട്ടൻ, ശുകൂർ ആലുവ, സജീർ പൂന്തുറ, അമീർ പട്ടണത്ത് (വൈസ് പ്രസിഡണ്ടുമാർ ) ഷംനാദ് കരുനാഗപ്പള്ളി, നിഷാദ് ആലംകോട്, സകീർ ദാനത്ത്, സുരേഷ് ശങ്കർ (ജനറൽ സെക്രട്ടറിമാർ) കരീം കൊടുവള്ളി ( അസിറ്റന്റ് ട്രഷറർ) നാദിർഷ റഹ്‌മാൻ ( ഓഡിറ്റർ ) ഷാനവാസ് മുനമ്പത്ത്, സൈഫ് കായംകുളം, സാജൻ കടമ്പാട്, ജോൺസൺ മാർക്കോസ്, റഫീഖ് വെമ്പായം, അഷ്‌റഫ് കീഴ്പ്പള്ളിക്കര, രാജു പപ്പുള്ളി, ഹകീം പട്ടാമ്പി, ബാസ്റ്റിൻ ജോർജ് ( സെക്രട്ടറിമാർ ) അഷറഫ് മേച്ചേരി ( മീഡിയ) എന്നിവരാണ്‌ മറ്റു ഭാരവാഹികൾ .

നിർവാഹക സമിതി അംഗങ്ങളായി ഡൊമിനിക് സാവിയോ, ടോം സി മാത്യു, മുസ്തഫ വി എം., നാസ്സർ മാവൂർ, സഫീർ ബുർഹാൻ, അഷ്‌റഫ് മീഞ്ചത, സന്തോഷ്, നാസ്സർ ലെയ്സ്, മുഹമ്മദ് ഖാൻ, ഹാഷിംപാപ്പിനിശ്ശേരി, ജയൻ കൊടുങ്ങലൂർ എന്നിവരെ തിരഞ്ഞെടുത്തു. സലിം കളക്കര, നവാസ് വെള്ളിമാട്കുന്ന്, റഹ്മാൻ മുനമ്പത്ത്, ഷാജി സോണ, മജീദ് ചിങ്ങോലി തുടങ്ങിയവർ ആശംസകൾ നേർന്നു. ഫൈസൽ ബഹസ്സൻ നന്ദിയും പറഞ്ഞു.

Author Image

നാദിർ ഷാ റഹിമാൻ

View all posts

Advertisement

.