കെ.പി കുഞ്ഞികണ്ണന്റെ നിര്യാണത്തിൽ ഒ ഐ സി സി കുവൈറ്റ് അനുശോചന യോഗം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഉദുമ എം എൽ എ യുമായിരുന്ന ശ്രീ കെ.പി കുഞ്ഞികണ്ണന്റെ നിര്യാണത്തിൽ ഒ ഐ സി സി കുവൈറ്റ് കാസറഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. കാസറഗോഡ് ജില്ലയിൽ കോൺഗ്രസ് പാർട്ടിയെ വളർത്തുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ച കെ.പി കുഞ്ഞിക്കണ്ണന്റെ വിയോഗം കൊണ്ഗ്രെസ്സ് പാർട്ടിക്ക് തീരാനഷ്ടമാണെന്നു അനുശോചന യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു.
ഒഐസിസി കാസർഗോഡ് ജില്ലാകമ്മിറ്റി ആക്ടിങ് പ്രസിഡന്റ് നാസർ ചുള്ളിക്കര അധ്യക്ഷത വഹിച്ച അനുസ്മരണയോഗം ഒഐസിസി കുവൈറ്റ് നാഷണൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉൽഘാടനം ചെയ്തു. സൗമ്യമായ പെരുമാറ്റവും കൊണ്ടു ജനങ്ങളെ ആകർഷിച്ച നന്മയും ആദർശശുദ്ധിയുമുള്ള നേതാവായിരുന്ന ശ്രീ കെ പി കുഞ്ഞികണ്ണന്റെ അകാലത്തിലുള്ള ദേഹ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് പൊതുവെയും കാസർഗോഡ് ജില്ലയിലെ പ്രവർത്തകർക്ക് പ്രത്യേകിച്ചും വലിയ നഷ്ടമാണെന്ന് ശ്രീ വർഗീസ് പുതുക്കുളങ്ങര അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. നാഷണൽ കമ്മറ്റി മെമ്പർ രാമകൃഷ്ണൻ കള്ളാർ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. നാഷണൽ കമ്മിറ്റി സെക്രട്ടറിമാരായ നിസാം എം എ, സുരേഷ് മാത്തൂർ, മീഡിയ കൺവീനർ ജോർജി, യൂത്ത് വിംഗ് നു വേണ്ടി ഇസ്മായിൽ കൂനത്തിൽ, കാസറഗോഡ് ജില്ലാ ഭാരവാഹികളായ അനിൽ ചീമേനി, നൗഷാദ് കള്ളാർ വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളായ എബി അത്തിക്കയം, ലിപിൻ മുഴക്കുന്ന്, സിനു ജോൺ, റിജോ കോശി, ഈപ്പൻ ജോർജ്, നാസർ കായംകുളം എന്നിവർ അനുശോചന പ്രസംഗം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതവും ട്രഷറർ രാജേഷ് വെള്ളിയാട്ട് നന്ദിയും അറിയിച്ചു .