Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രാഹുൽ ഗാന്ധിയെ കൈയേറ്റം ചെയ്തതിനെ കുവൈറ്റ് ഓഐസിസി അപലപിച്ചു!

07:42 PM Dec 19, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : രാഹുൽ ഗാന്ധിയെ പാർലിമെന്റിൽ കൈയേറ്റം ചെയ്തതിൽ ഓഐസിസി നാഷണൽ കമ്മറ്റി കുവൈറ്റ് പ്രതിഷേധം രേഖപ്പെടുത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ, ഭരണഘടന ശിൽപ്പി ബി ആർ അംബേദ്ക്കറെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ബി.ജെ.പി എംപി മാർ കൈയേറ്റം ചെയ്ത നടപടിയിൽ ഒഐസിസി കുവൈറ്റ് പ്രതിഷേധം രേഖപ്പെടുത്തി. അമിത് ഷാക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി കോൺഗ്രസ്, ലോക്സഭ അധ്യക്ഷ ഡയസിൽ കയറിയടക്കം പ്രതിഷേധിച്ചിരുന്നു . ഭരണഘടന ശിൽപ്പി ബി ആർ അംബേദ്ക്കറെ അപമാനിച്ചതിന് അമിത്ഷാ രാജി വെക്കണമെന്ന് ഒഐസിസി നാഷണൽ കമ്മറ്റി പ്രസിഡന്റ് വര്ഗീസ് പുതുകുളങ്ങരയും സംഘടനാ ജനറൽ സെക്രട്ടറി ബി.സ്. പിള്ളയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Advertisement

അംബേദ്ക്കർ വിഷയത്തിൽ ബിജെപിയെയും കേന്ദ്ര സർക്കാരിനെയും പ്രതിരോധത്തിൽ ആക്കാൻ രാഹുൽ ഗാന്ധിക്കും, കോൺഗ്രസ്സിനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് രാജ്യത്ത് ഉടനീളം പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് ഇന്ത്യയിൽ സംഘപരിവാരത്തെ നേരിടാൻ കോൺഗ്രസ്സ് മാത്രമേയുള്ളൂ എന്ന് തെളിയിക്കാനും രാഹുൽ ഗാന്ധിക്കും, കൂട്ടർക്കും കഴിഞ്ഞു. അതിനെ മറികടക്കാനായി നിരവധി ആരോപണ പ്രത്യാരോപണങ്ങളുമായി ബിജെപി രംഗത്ത് വന്നിട്ടുണ്ടെങ്കിലും, അമിത്ഷായുടെ വാക്കുകൾ വരുത്തിവച്ച നഷ്ടം അവർക്ക് മറികടക്കാൻ ആകുന്നില്ല. രാഹുൽ ഗാന്ധി തള്ളിയിട്ടു എന്നു പറഞ്ഞ് എംപിമാരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്താലോ, വനിത എംപിമാരെ കൊണ്ട് രാഹുൽ ഗാന്ധിക്കെതിരെ പരാതി കൊടുത്താലോ ഈ പ്രതിസന്ധി മറികടക്കാൻ അവർക്ക് കഴിയില്ല. പല സംസ്ഥാനങ്ങളിലും കോൺഗ്രസ്സ് ഓഫീസുകൾ ആക്രമിച്ച് വിവാദത്തിന്റെ ഗതി തിരിച്ചുവിടാനുള്ള പാഴ്ശ്രമങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പോടെ ദളിതരുടെ ഇടയിൽ സ്വാധീനം ഉറപ്പിച്ച രാഹുൽഗാന്ധി ഇന്ത്യയിലെ ദളിത്, ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ദളിത് രാഷ്ട്രീയം കൊണ്ടു നടന്ന മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി ഈ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഏജൻ്റായി മാറിയ ഈ കാലഘട്ടത്തിൽ ബഹുഭൂരിപക്ഷം ദളിതരെയും തിരിച്ച് കോൺഗ്രസ്സ് പാളയത്തിൽ എത്തിക്കാൻ രാഹുൽഗാന്ധിനടത്തുന്ന ശ്രമങ്ങളെ ഭയപ്പെടുന്നതാണ് ബിജെപി കാട്ടിക്കൂട്ടുന്ന എല്ലാ കോപ്രായങ്ങളുടെയും അടിസ്ഥാന കാരണം.

Advertisement
Next Article