Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഒ.ഐ.സി.സി കുവൈറ്റ് തെരെഞ്ഞെടുപ്പ് കൺവെൻഷൻ വി.ടി.ബൽറാം ഉൽഘാടനംചെയ്തു

06:20 PM Apr 15, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ് സിറ്റി: ഒ.ഐ.സി.സി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ലോകസഭാ ഇലക്ഷനിൽ മത്സരിക്കുന്ന യൂ.ഡി.ഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി സൂം പ്ലാറ് ഫോമിൽ തെരെഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. നാഷണൽ കമ്മറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ച സൂം മീറ്റിംഗ് കെ.പി.സി.സി വൈസ് പ്രസിഡന്റ് ശ്രീ വി.ടി. ബൽറാം ഉത്ഘാടനം നിർവഹിച്ചു. കഴിയാവുന്നത്ര പ്രവാസികൾ വോട്ടു ചെയ്യുന്നതിനായി നാട്ടിലെത്തിച്ചേരാൻ ശ്രമിക്കണമെന്നും അങ്ങനെ സാധിക്കാതെ വരുന്നവർ നാട്ടിലുള്ള ബന്ധു മിത്രാദികളുമായി ബന്ധപ്പെട്ടു മുഴുവൻ വോട്ടുകളും നമ്മുടെ സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്നത്തിനു വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകണമെന്നും ശ്രീ വി ടി ബൽറാം ഉദ്‌ഘാടന പ്രസംഗത്തിൽ അഭ്യർത്ഥിച്ചു.

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയുടെ ജനാതിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും വർഗീയയ ശക്തികളെ അധികാരണത്തിൽ നിന്ന് തുടച്ചുനീക്കാനും ഐക്യ ജനാധിപത്യ മുന്നണി സ്ഥാർത്ഥികളുടെ വിജയം ഉറപ്പാക്കാൻ എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിക്കണമെന്ന് ശ്രീ പി കെ ഫിറോസ് അഭ്യർത്ഥിച്ചു. ബി ജെപി യുടെ അംഗസംഖ്യ വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും ഒന്നാകെ ചീറ്റ് കൊട്ടാരം പോലെ തകർന്നു വീഴുമെന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഒഐസിസി ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അബ്ദുൽ മുത്തലിബ് സാധ്യമായ രീതിയിലെല്ലാം യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യിക്കുവാൻ പ്രവാസി സമൂഹത്തോട് അഭ്യർത്ഥിച്ചു.

കെ.എം.സി.സി ജനറൽ സെക്രട്ടറി ഷറഫുദ്ദിൻ കണ്ണേത്ത്, ഒ. സി.സി നാഷണൽ കമ്മറ്റി വൈസ് പ്രെസിഡന്റുമാരായ എബി വരിക്കാട്, സാമുവൽ ചാക്കോ,സാമൂഹ്യ പ്രവർത്തകനായ ബഷീർ ബാത്ത , നാഷണൽ കമ്മറ്റി ജനറൽ സെക്രെട്ടറിമാരായ വര്ഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര, ട്രഷറർ രാജീവ് നാടുവിലേമുറി, സെക്രട്ടറി നിസ്സാം തിരുവനന്തപുരം, വിവിധ ജില്ലാ പ്രധിനികളായ ശിവൻ കുട്ടി, ഷംസു താമരക്കുളം, വിപിൻ മങ്ങാട്, മാത്യൂസ് ഉമ്മൻ, ബാത്തർ വൈക്കം, ബൈജു, സാബു , കൃഷ്ണൻ കടലുണ്ടി, സുരേന്ദ്രൻ മുങ്ങത്ത്, ഷോബിൻ സണ്ണി, മാണി ചാക്കോ , യൂത്ത് വിങ്ങിനുവേണ്ടി ജോബിൻ ജോസ്, വനിതാവിഭാഗം പ്രധിനിധി ചിന്നു റോയ് എന്നിവർ യു ഡി എഫ് കേരളത്തിൽ വിജയിക്കണ്ടുന്നതിന്റെ ആവശ്യകതയും പരമാവധി പ്രവാസി വോട്ടുകൾ സമാഹരിക്കേണ്ടുന്ന ഗൗരവവും വിശദീകരിച്ചു. ഒ.ഐ.സി.സി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി ബി.സ്. പിള്ള സ്വാഗതവും സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു.

Advertisement
Next Article