For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഒഐസിസി റിയാദ് :ബിരിയാണി ചാലഞ്ച് ഒക്ടോബർ 18 ന്

09:18 AM Oct 15, 2024 IST | നാദിർ ഷാ റഹിമാൻ
ഒഐസിസി റിയാദ്  ബിരിയാണി ചാലഞ്ച് ഒക്ടോബർ 18 ന്
Advertisement

റിയാദ്: വയനാട് ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് കരുതലിന്റെ കരുത്തും കാരുണ്യത്തിന്റെ കരങ്ങളും ഒരുക്കുകയാണ് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി. കെപിസിസിയും രാഹുല്‍ ഗാന്ധിയും പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികള്‍ക്ക് ധനം സമാഹരിക്കാന്‍ ഒക്‌ടോബര്‍ 18ന് ബിരിയാണി ചാലഞ്ചിന് കൈകോര്‍ക്കുകയാണ് റിയാദിലെ പൊതുസമൂഹം.

Advertisement

റിയാദിലും പരിസര പ്രദേശങ്ങളിലും കഴിയുന്ന ആയിരക്കണക്കിന് മലയാളികളാണ് ബിരിയാണി ചാലഞ്ചുമായി കൈകോര്‍ക്കാന്‍ സന്നദ്ധരായി രംഗത്തുളളത്. ഒഐസിസി വനിതാ വിഭാഗവും പ്രത്യേക ക്യാമ്പയ്‌നിലൂടെ ചാലഞ്ചില്‍ പങ്കെടുക്കാന്‍ രജിസ്‌ട്രേഷന്‍ തുടരുകയാണ്. ഒഐസിസിയുടെ 13 ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ ബിരിയാണി ചാലഞ്ചിന്റെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു.

18 വെളളി രാവിലെ 9 മണി മുതല്‍ ബിരിയാണി വിതരണം ആരംഭിക്കും. ബുക്കു ചെയ്തവര്‍ക്ക് ഉച്ചക്ക് 12നു മുമ്പ് ബിരിയാണി എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുളളത്. ബത്ഹ, മലാസ്, ഷുമൈസി, ഒലയ്യ, സനഇയ്യ, ഷിഫ, അസീസിയ, ഹാര തുടങ്ങി നഗരത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും അൽ ഖർജ് .മുസാഹ്മിയ എന്നിവിടങ്ങളിലും വിതരണത്തിനു സെന്‍ട്രല്‍ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ജില്ലാ കമ്മറ്റികലും ഏരിയ കമ്മറ്റികളും വിതരണം നടത്തും.

ഇത് വിജയിപ്പിക്കാൻ റിയാദ് പൊതു സമൂഹത്തിന്റെ പിന്തുണയുണ്ടാവണമെന്ന് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ള വല്ലാഞ്ചിറ അഭ്യർത്ഥിച്ചു.

ഷംനാദ് കരുനാഗപ്പിള്ളി ( ജനറൽ കൺവീനർ) അമീർ പട്ടണത് ( കോർഡിനേറ്റർ ) സിദ്ദിഖ് കല്ലുപറമ്പൻ ( ഓപ്പറേഷൻ ഹെഡ് ) സക്കീർ ദാനത്ത് (ഫിനാൻസ് കൺട്രോളർ ) നാദിർ ഷാ റഹിമാൻ ( പി ആർ ആൻഡ് ഐ ടി ) മജു സിവിൽസ്റ്റേഷൻ (ജോയിന്റ് കോർഡിനേറ്റർ ) കൺവീനർമാരായി വിൻസെന്റ് കെ ജോർജ്, ഷെഫീഖ് പൂരക്കുന്നിൽ, ശരത് സ്വാമിനാഥൻ, കമറുദീൻ താമരക്കുളം, കെ കെ തോമസ്, ബഷീർ കോട്ടയം, ഷാജി മഠത്തിൽ, മാത്യു ജോസഫ് , നാസർ വലപ്പാട്, ശിഹാബ് കരിമ്പാറ, സന്തോഷ് കണ്ണൂർ, ജയൻ മുസാമിയ തുടങ്ങിയവർ ബിരിയാണി ചലഞ്ചിന് നേതൃത്വം നൽകും .

ബിരിയാണി ചാലഞ്ചില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഷംനാദ് കരുനാഗപ്പള്ളി (0560514198) സിദ്ദിഖ് കല്ലുപറമ്പൻ (0504695894) അമീർ പട്ടണത്ത് (0567844919) എന്നിവരെ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.

Author Image

നാദിർ ഷാ റഹിമാൻ

View all posts

Advertisement

.