Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഒ ഐ സി സി റിയാദ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

04:22 PM Aug 17, 2024 IST | നാദിർ ഷാ റഹിമാൻ
Advertisement

റിയാദ് : ഒ ഐ സി സി റിയാദ് സെന്ട്രൽ കമ്മററി ഭാരതത്തിന്റെ 78- ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

Advertisement

സ്വാതന്ത്ര്യ സമര സേനാനികൾ ജീവൻ നൽകി നേടിത്തന്ന സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും, ഭരണഘടനാ ശില്പ്പികൾ വിഭാവനം ചെയ്ത രാജ്യത്തെ, അടിപതറാതെ വ്യതിചലിക്കാതെ മുന്നോട്ട് നയിക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധരായി മുന്നോട്ടു വരണമെന്നും അതിനായി നവ സ്വാതന്ത്ര്യ സംരക്ഷണ സമരങ്ങൾക്ക് കാലമായെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

റിയാദ് സബർമതിയിൽ നടന്ന പരിപാടി വയനാട് ഉരുൾപൊട്ടലിൽ മരിച്ച പ്രിയപ്പെട്ടവർക്ക് വേണ്ടി മൗനപ്രാർത്ഥന നടത്തി. സെൻട്രൽ കമ്മററി വൈസ് പ്രസിഡന്റ് രഘുനാഥ് പറശിനികടവ് അധ്യക്ഷത വഹിച്ച യോഗം സെന്ട്രൽ കമ്മററി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്‌ഘാടനം ചെയ്തു. ഒഐസിസി മിഡിൽ ഈസ്റ്റ് കൺവീനർ കുഞ്ഞി കുമ്പള മുഖ്യാതിഥിയായിരുന്നു. മുഹമ്മദലി മണ്ണാർക്കാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാഷണൽ കമ്മറ്റി മെമ്പർ അഡ്വ: എൽ.കെ അജിത്ത് മുഖ്യ പ്രഭാഷണം നടത്തി.

ഷംനാദ് കരുനാഗപ്പള്ളി, ഷാജി മഠത്തിൽ, ഷഫീക് പൂരക്കുന്നിൽ, കുമാരി മഹ മൻസൂർ ബാബു എന്നിവർ സംസാരിച്ചു. സജീർ പൂന്തുറ, യഹ്യ കൊടുങ്ങല്ലൂർ, മൊയ്ദീൻ മണ്ണാർക്കാട്, ഷുക്കൂർ ആലുവ, രാജു പാപ്പുള്ളി, ജയൻ കൊടുങ്ങല്ലൂർ, അൻസായി തൃശൂർ,സിദ്ധീഖ് കല്ലുപറമ്പൻ, മാത്യു എറണാംകുളം, തൽഹത് തൃശൂർ, വിൻസെന്റ് തിരുവനന്തപുരം, സന്തോഷ് കണ്ണൂർ, ഷബീർ വരിക്കപ്പള്ളി, ബിനോയ് കൊല്ലം, വിനീഷ് ഓതായി, സ്മിത മുഹദ്ദീൻ, സലിം വാഴക്കാട്, സൈനു പാലക്കാട്, മുസ്തഫ പാലക്കാട് തുടങ്ങിയവർ സംബന്ധിച്ചു.

കരീം കൊടുവള്ളി, റഫീഖ് വെമ്പായം, നാദിർഷാ റഹ്മാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.അബ്ദുൾ സലീം അർത്തിയിൽ ആമുഖപ്രഭാഷണം നിർവഹിച്ചു . അമീർ പട്ടണത്ത് സ്വാഗതവും മജു സിവിൽ സ്റ്റേഷൻ നന്ദിയും പറഞ്ഞു.

Advertisement
Next Article