ഒഐസിസി റിയാദ് സൗദി ദേശീയ ദിനം ആഘോഷിച്ചു.
റിയാദ്: സൗദി അറേബ്യയുടെ 94മത് ദേശീയ ദിനാഘോഷം ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വിപുലമായി ആഘോഷിച്ചു. ബത്ത സബർമതിയിൽ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ കേക്ക് മുറിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറച്ചു.
അന്നം നൽകുന്ന രാജ്യത്തിനൊപ്പം, സൗദിയുടെ വികസനകുതിപ്പിൽ ഇന്ത്യൻ സമൂഹത്തിന്റെ ഐക്യദാർഢ്യ പ്രഖ്യാപനമാണ് ദേശീയ ദിനത്തിലൊരുക്കിയ ഈ കൂടിച്ചേരലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അബ്ദുള്ള വല്ലാഞ്ചിറ പറഞ്ഞു.
ഗ്ലോബൽ, നാഷണൽ, സെൻട്രൽ, ജില്ലാ കമ്മറ്റി ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു. മിഡിൽ ഈസ്റ്റ് കൺവീനർ കുഞ്ഞി കുമ്പള, ജനറൽ സെക്രട്ടറി ഫൈസൽ ബഹസ്സൻ, വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് എന്നിവർ സംസാരിച്ചു.
യഹിയ കൊടുങ്ങല്ലൂർ, എൽ കെ അജിത്ത്, രഘുനാഥ് പറശ്ശിനിക്കടവ്, സക്കീർ ദാനത്ത്, സുരേഷ് ശങ്കർ, സെയ്ഫ് കായംകുളം, കരിം കൊടുവള്ളി, രാജു പാപ്പുള്ളി, റഫീഖ് വെമ്പായം, ബഷീർ കോട്ടയം, നാസർ വലപ്പാട്, മജു സിവിൽ സ്റ്റേഷൻ, ജയൻ കൊടുങ്ങല്ലൂർ, അൻസായി ഷൌക്കത്ത്, അലക്സ് കൊട്ടാരക്കര, അൻസർ വർക്കല, ഷബീർ, മൊയ്‌തീൻ പാലക്കാട്, ഹരീന്ദ്രൻ, ഷെറഫ് ചിറ്റൻ, സെയ്‌നുദീൻ വെട്ടത്തുർ, അൻസർ നെയ്തല്ലൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു.