കോൺഗ്രസ് സ്ഥാപകദിനം ആഘോഷിച്ചു ഒ.ഐ.സി.സി റിയാദ്
റിയാദ്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139-ാം സ്ഥാപകദിനം ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്ഹ ഡി-പാലസ് (അപ്പോളോ ഡി മോറ ) ഹോട്ടലിൽ പ്രവർത്തകർ വിപുലമായി ആഘോഷിച്ചു. ഒ.ഐ.സി.സി ആക്റ്റിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് കേക്ക് മുറിച്ച് പരിപാടി ഉദ്‌ഘാടനം ചെയ്തു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ ആമുഖ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി അധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാർക്കാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
മതേതരമൂല്യങ്ങളെ ഉയർത്തി പിടിച്ചു, രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാൻ കോൺഗ്രസ് തിരികെ അധികാരത്തിൽ എത്തേണ്ട അനിവാര്യമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ സാധാരണക്കാരായ ഇന്ത്യൻ ജനത അത്തരത്തിൽ ആഗ്രഹിക്കുന്നു എന്നതും നമ്മൾ കണ്ടതാണ്. ഫാസിസ്റ്റ് ഭരണകൂടത്തിൽ നിന്ന് നമ്മുടെ നാടിനെ സംരക്ഷിക്കുവാൻ ഓരോ പ്രവർത്തകരും തെയ്യാറാകണം. ചില മാസങ്ങൾ കൂടി കഴിഞ്ഞാൽ വരാനിരിക്കുന്ന രാജ്യത്തിന്റെ വിധി നിർണ്ണയത്തിൽ മതേതര മൂല്യങ്ങളെ ഉയർത്തി പിടിക്കുവാനും, രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക്, സുരക്ഷിതമായി ജീവിക്കുവാനും , പാർട്ടിയെ ശക്തിപ്പെടുത്തുക എന്നത് മാത്രമാണ് ഓരോ പ്രവർത്തകന്റെയും കടമ എന്നത് മനസ്സിലാക്കണം എന്നും അദ്ദേഹം മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു
ചടങ്ങിൽ റിയാദിലെ ഷിഫയിൽ ഫർണ്ണിച്ചർ ഗോഡൗണിൽ ഉണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട ഒ.ഐ.സി.സി അംഗം മലപ്പുറം സ്വദേശി അബ്ദുൽ ജീഷാറിന്റെ വേർപാടിൽ അനുശോചനം അർപ്പിച്ചു.
സലീം കളക്കര, ഹർഷാദ് എം.ടി, ഷെഫീക്ക് പുരക്കുന്നിൽ, സിദ്ദീഖ് കല്ലുപറമ്പൻ, അബ്ദുൽ സലീം അർത്തിയിൽ എന്നിവർ പ്രസംഗിച്ചു. ജോ:ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി സ്വാഗതവും, സെക്രട്ടറി റഫീഖ് വെമ്പായം നന്ദിയും പറഞ്ഞു.