ഒഐസിസി റിയാദ് ബിരിയാണി ചലഞ്ച് വൻ വിജയം
റിയാദ് : കെപിസിസിയും രാഹുല്‍ ഗാന്ധിയും പ്രഖ്യാപിച്ച വയനാട് പുനരധിവാസ പദ്ധതികള്‍ക്ക് ധനം സമാഹരിക്കാന്‍ ഒക്‌ടോബര്‍ 18ന് റിയാദ് ഒഐസിസി പ്രഖ്യാപിച്ച ബിരിയാണി ചലഞ്ച് വൻ വിജയം .
റിയാദ് അൽ മാസ്സ് റെസ്റ്റോറന്റുമായി സഹകരിച്ചാണ് എണ്ണായിരത്തോളം ബിരിയാണികൾ വിതരണം ചെയ്തത് . ബത്ഹ, മലാസ്, ഷുമൈസി, ഒലയ്യ, സനഇയ്യ, ഷിഫ, അസീസിയ, ഹാര തുടങ്ങി നഗരത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും അൽ ഖർജ്, മുസാഹ്മിയ തുടങ്ങിയ വിദൂര പ്രാദേശികളിലേക്കും പതിമ്മൂന്നു ജില്ലാകമ്മറ്റികളുടെയും മുസാഹ്മിയ ഏരിയ കമ്മറ്റികളുടെയും നേതൃത്വത്തിലാണ് വിതരണം ചെയ്തത്.
രാവിലെ 8.30 ആരംഭിച്ച ബിരിയാണി വിതരണം ഉച്ചയ്ക്ക് 2.30 ഓടെ പൂർത്തിയായി . അയ്യായിരം ബിരിയാണികൾ എന്ന ലക്ഷ്യത്തിൽ ആരംഭിച്ച ബിരിയാണി ചലഞ്ച് എണ്ണായിരം ആയതോടെ ബുക്കിംഗ് നിർത്തി വെക്കുകയായിരുന്നു. ഏറ്റവും അവസാനത്തെ ആൾക്കും ചൂടോടെ ഫ്രഷ് ബിരിയാനികൾ എത്തിക്കാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യം ഉണ്ടെന്നു റിയാദ് ഒഐസിസി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറയും ജനറൽ കൺവീനർ ഷംനാദ് കരുനാഗപ്പള്ളിയും അഭിപ്രായപ്പെട്ടു.
ബിരിയാണി ചലഞ്ചിന് അമീർ പട്ടണത്ത് , സാകിർ ദാനത്ത്, സിദ്ധിഖ് കല്ലുപറമ്പൻ, മജു സിവിൽ സ്റ്റേഷൻ, നാദിർ ഷാ റഹിമാൻ , വിൻസെന്റ് കെ ജോർജ്, ഷെഫീഖ് പൂരക്കുന്നിൽ, ശരത് സ്വാമിനാഥൻ, കമറുദീൻ താമരക്കുളം, കെ കെ തോമസ്, ബഷീർ കോട്ടയം, ഷാജി മഠത്തിൽ, അജീഷ് ചെറുവട്ടൂർ , നാസർ വലപ്പാട്, ശിഹാബ് കരിമ്പാറ, സന്തോഷ് കണ്ണൂർ, ജയൻ മുസാമിയ എന്നിവരും ഒഐസിസി ഗ്ലോബൽ കമ്മിറ്റി, നാഷണൽ കമ്മിറ്റി, സെൻട്രൽ കമ്മറ്റി, ജില്ലാ കമ്മറ്റി അംഗംങ്ങളും നേതൃത്വം നൽകി.