പിണറായി മോഡിയുടെ ക്ലോൺ : ഡീൻ കുര്യാക്കോസ് എം പി
റിയാദ് : പാർലമെന്റിലെ പ്രതിപക്ഷ പ്രതിഷേധങ്ങൾ നേരിടാനാവാതെ കീഴ്വഴക്കങ്ങൾ പോലും അവഗണിച്ചു നിയമം ഉപയോഗിച്ച് അനീതി ചെയ്യാനുള്ള സാഹചര്യം സൃഷ്ട്ടിച്ചിരിക്കുകയാണ്. ബിജെപി എം പിയുടെ പാസിൽ പാർലിമെന്റിനകത്തു കയറിയ സന്ദർശകർ സൃഷ്ട്ടിച്ച ഭീകരാന്തരീക്ഷത്തിനെതിരെ ചോദ്യങ്ങൾ ചോദിച്ചതിനാണ് പ്രതിപക്ഷത്തെ 142 എം പിമാരെ സസ്‌പെൻഡ് ചെയ്തത്. ഈ സസ്‌പെൻഷൻ വീണ്ടും ബിജെപി അധികാരത്തിൽ വന്നാൽ എന്താണ് രാജ്യത്തു സംഭവിക്കാൻ പോകുന്നത് എന്നതിന്റെ ചൂണ്ടു പലകയാണ്.
ഇന്ത്യ എന്ന രാജ്യം മതേതര ഇന്ത്യയായി നിലനിൽക്കണമെങ്കിൽ ഒരു ഭരണ മാറ്റം അനിവാര്യമാണ്. രാജ്യത്തിൻറെ പൊതുവായ സാഹചര്യത്തിൽ ഒരു രാഷ്ട്രീയ മാറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. രാഹുൽ ഗാന്ധി നയിക്കുന്ന "ഭാരത് ജോടോ ന്യായ യാത്ര" അതിലേക്കുള്ള രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുക തന്നെ ചെയ്യും എന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ്. സൗദി സന്ദർശിക്കുന്ന ഡീൻ കുര്യാക്കോസ് എം പിക്ക് ഒഐസിസി റിയാദ് എറണാകുളം ജില്ലാ കമ്മറ്റി ഒരുക്കിയ " മീറ്റ് ദി എം പി " സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു.
പിണറായി വിജയൻ മോദിയെ അതെ രീതിയിൽ അനുകരിക്കുന്ന ഭരണാധികാരിയാണെന്നു കേരളം തിരിച്ചരുന്നു. സമ്പൂർണ തകർച്ചയാണ് സമസ്ത മേഖലയിലും കേരളം അഭിമുഖീകരിക്കുന്നത്.പൊതു കടം പെരുകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുമ്പോൾ സർക്കാർ കടമെടുത്തും ധൂർത്ത് നടത്തി ജനങ്ങളിലിൽ നിന്നും കൂടുതൽ അകലുകയാണ്. ബിജെപിയുടെ രാഷ്ട്രീയം കേരളത്തിൽ ചിലവാകില്ല. തെരെഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി എന്തും ചെയ്യും. അവർ ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രച്ഛന്ന വേഷധാരികൾ ആയി പ്രത്യക്ഷപ്പെട്ടു തുടങ്ങി അതിന്റെ ഉദാഹരണമാണ് തൃശ്ശൂരിൽ മാതാവിന് നൽകിയ സ്വർണ കിരീടം. അതിലൂടെ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിലേക്കു കടന്നു കയറാനുള്ള നാടകം തിരിച്ചറിയേണ്ടതുണ്ട്.
ഈ സാഹചര്യത്തിലാണ് കെ പി സി സി പ്രെസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്നിയുമായി മുന്നോട്ടു വന്നിട്ടുള്ളത്.ഇതിന്റെ വിജയത്തിനായി കേരളജനതക്കൊപ്പം ഒഐസിസി പ്രവർത്തകരും അണിനിരക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ഒഐസിസി റിയാദ് എറണാകുളം ജില്ലാ കമ്മറ്റി അധ്യക്ഷൻ മാത്യു ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനം സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്‌ഘാടനം നിർവഹിച്ചു. ജില്ലാ കമ്മറ്റിയുടെ ആദരവ് ഫലകം അബ്ദുള്ള വല്ലാഞ്ചിറ, ശുകൂർ ആലുവ ,സിജോയ് ചാക്കോ, ബിനു വിസ്മയ എന്നിവർ എംപിയിൽ നിന്നും ഏറ്റുവാങ്ങി.
ഫൈസൽ ബഹസ്സൻ ,നവാസ് വെള്ളിമാട് കുന്ന്, സലിം കളക്കര, ശുകൂർ ആലുവ, ജോൺസൻ മാർക്കോസ്, നാദിർ ഷാ റഹിമാൻ , മാത്യു വര്‍ഗീസ്, റിജോ ഡൊമിനിക്കോസ്, ഷാജി മഠത്തിൽ, ഹർഷദ് എം ടി എന്നിവർ പ്രസംഗിച്ചു. സലാം ബതൂക് , ഇബ്രാഹിം ഹൈദ്രോസ്, അൻസൽ ദേവസ്യ,ആൻസൺ, അൻസാർ ശ്രീമൂലനഗരം, സന്തോഷ്, ജലീൽ കൊച്ചി,ജോമി ജോൺ, ജോജോ ജോർജ് , സകീർ, റൈജോ സെബാസ്റ്യന്‍, പ്രവീൺ ജോർജ് ,ബാദുഷ, ബിനു കെ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രെട്ടറി അജീഷ് ചെറുവട്ടൂർ സ്വാഗതവും ട്രെഷറർ ജാഫർ ഖാൻ നന്ദിയും പറഞ്ഞു .