Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഒഐസിസി റിയാദ് എറണാകുളം ജില്ലാ കമ്മറ്റി: മാത്യു ജോസഫ് പ്രസിഡന്റ്

01:55 PM Nov 11, 2023 IST | നാദിർ ഷാ റഹിമാൻ
Advertisement

റിയാദ് : ഒഐസിസി റിയാദ് എറണാകുളം ജില്ലാ കമ്മറ്റി തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മാത്യു ജോസഫിനെ പ്രെസിഡന്റായി ഐക്യകണ്ഡേന തെരെഞ്ഞെടുത്തു. ബത്ത അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ കൂടിയ കൺവെൻഷനിൽ, വരണാധികാരികളായ നൗഫൽ പാലക്കാടൻ , രഘുനാഥ്‌ പറശ്ശിനിക്കടവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. രണ്ടു പതിറ്റാണ്ടിലേറെ കാലം റിയാദിലെ ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന മാത്യു ജോസഫ് , പതിമൂന്നു വർഷമായി ഒഐസിസി എറണാകുളം ജില്ലാ ജീവകാരുണ്യ കൺവീനർ ആയിരുന്നു. കോതമംഗലമാണ് സ്വദേശം .

Advertisement

ജനറൽ സെക്രട്ടറിയായി ( സംഘടനാ ചുമതല ) അജീഷ് ചെറുവട്ടൂർ , ട്രെഷറർ ജഫാർ ഖാൻ മുവാറ്റുപുഴ , വർക്കിംഗ് പ്രസിഡന്റ് അലി ആലുവ , മാത്യു വര്ഗീസ് , റിജോ ഡൊമിനിക്കോസ് ( വൈസ് പ്രസിഡന്റ് ) സലാം പെരുമ്പാവൂർ , ജോജോ ജോർജ് ( ജനറൽ സെക്രട്ടറി ) സലാം ബതൂക് ( ജോയിന്റ് ട്രെഷറർ ) വിവിധ ചുമതലയുള്ള സെക്രട്ടറിമാരായി ഇബ്രാഹിം ഹൈദ്രോസ് , ജോബി ജോർജ് , നാസർ ആലുവ , അൻസൽ, റൈജോ സെബാസ്റ്യൻ , സകീർ കലൂർ എന്നിവരാണ് പ്രധാന ഭാരവാഹികൾ .

ഒഐസിസി റിയാദ് റീജിണൽ കമ്മിറ്റി കൗൺസിലിലേക്ക് ശുകൂർ ആലുവ, നാദിർ ഷാ റഹിമാൻ, ജോൺസൻ മാർക്കോസ് , ഡൊമിനിക് സാവിയോ , നൗഷാദ് ആലുവ , പ്രവീൺ ജോർജ്, ജോമി ജോൺ എന്നിവരെയും ജില്ലാ നിർവാഹക സമിതിലേക്കു ആൻസൺ, ബിനു കെ തോമസ് , സന്തോഷ് തോമസ് , നൗഷാദ് പള്ളത്ത് , ബാദുഷ മുവാറ്റുപുഴ, സിദ്ദിഖ് കോതമംഗലം, ജലീൽ കൊച്ചിൻ , ലാലു വർക്കി , ബിനു ജോർജ് , ബിബിൻ വിശ്വനാഥ്‌ , ഷാനവാസ് അസിസ് , സിജോയ് ചാക്കോ , മിറാഷ് , കരീം കാണാപുരം, അൻസാർ ശ്രീമൂല നഗരം എന്നിവരെയും തെരെഞ്ഞെടുത്തു.

Advertisement
Next Article