For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ടി എച്ച് മുസ്തഫ : ഒഐസിസി റിയാദ് എറണാകുളം ജില്ലാ കമ്മറ്റി അനുശോചന സമ്മേളനം നടത്തി

02:15 PM Jan 15, 2024 IST | നാദിർ ഷാ റഹിമാൻ
ടി എച്ച് മുസ്തഫ   ഒഐസിസി റിയാദ് എറണാകുളം ജില്ലാ കമ്മറ്റി അനുശോചന സമ്മേളനം നടത്തി
Advertisement

റിയാദ് : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും മുന്‍ മന്ത്രിയും ആയ ഹാജി ടിഎച്ച് മുസ്തഫയുടെ നിര്യാണത്തില്‍ ഒഐസിസി റിയാദ് ഏറണാകുളം ജില്ലാ കമ്മിറ്റി അനുശോചന സമ്മേളനം സംഘടിപ്പിച്ചു.

Advertisement

ഷാഹിദ് അഹ്‌സനി നേതൃത്വം നൽകിയ നിര്യാതനായുള്ള മയ്യത്തു നമസ്‌കാനന്തരം റിയാദ് ഒഐസിസി ഓഫീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുശോചന സമ്മേളനം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. കോൺഗ്രസിന്റെ ചരിത്രവും ആശയവും ഇത്രയും ആഴത്തിൽ പഠിച്ചു അണികളെ പഠിപ്പിച്ചട്ടുള്ള നേതാവാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് . അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഏറെ ശ്രേധേയമായിരുന്നു.
എന്നും പാർട്ടി പ്രവർത്തകർക്ക് താങ്ങായി നിന്ന കൈകൾ ആണ് നഷ്ടമായതെന്നും അബ്ദുല്ല വല്ലാഞ്ചിറ അനുസ്മരിച്ചു.

ജില്ലാ പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വര്‍ക്കിംഗ് പ്രസിടന്റ്റ് അലി ആലുവ ആമുഖ പ്രസംഗം നടത്തി .
സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി ഫൈസല്‍ ബഹസന്‍ എറണാകുളം ജില്ലാ ജനറല്‍സെക്രട്ടറി അജീഷ് ചെറുവട്ടൂര്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ ആയ ഷുക്കൂര്‍ ആലുവ,സലിം കളക്കര,സലിം ആര്‍ത്തിയില്‍ , ബാലുകുട്ടന്‍, സുരേഷ് ശങ്കര്‍, അമീര്‍ പട്ടണത്ത്, ജോണ്‍സന്‍ മര്‍ക്കോസ്,യഹിയ കൊടുങ്ങല്ലൂര്‍ , ജയന്‍ കൊടുങ്ങല്ലൂര്‍ , നാസര്‍ ലൈസ് , വാഹിദ് മലപ്പുറം, ജില്ലാ പ്രെസിഡന്റുമാരായ ഷാജി മഠത്തില്‍ , ബഷീര്‍ , ഷഫീക്ക്,സോണി പാറക്കല്‍,നൌഷാദ് പാലമലയില്‍, മാത്യു വര്‍ഗീസ്‌, ഇബ്രാഹിം ഹൈദ്രോസ്, പെരുമ്പാവൂർ പ്രവാസി അസോസിയേഷന്‍ പ്രസിടന്റ്റ് കരിം കാനാപുരം എന്നിവര്‍ അനിശോചനം രേഖപ്പെടുത്തി.

Author Image

നാദിർ ഷാ റഹിമാൻ

View all posts

Advertisement

.