Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഒഐസിസി റിയാദ് എറണാകുളം ജില്ലാ കമ്മറ്റി പി ടി തോമസ് അനുസ്മരണം നടത്തി

11:24 PM Dec 24, 2023 IST | നാദിർ ഷാ റഹിമാൻ
Advertisement

റിയാദ് : ഒഐസിസി റിയാദ് എറണാകുളം ജില്ലാ കമ്മറ്റി ബത്ത അപ്പോളോ ഡി മൊറോ ഓഡിറ്റോറിയത്തിൽ പി ടി തോമസ് അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു. റിയാദ് റീജിയണൽ വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. വർത്തമാനകാല രാഷ്ട്രീയത്തിൽ നികത്താനാവാത്ത നഷ്ടമാണ് നിലപാടുകളുടെ രാജകുമാരൻ എന്ന് രാഷ്ട്രീയ കേരളം ആദരിച്ച പി ടി എന്നും, കൃത്യമായി പഠിച്ചു ഉയർത്തി കൊണ്ടുവന്ന വിഷയങ്ങളിൽ , അദ്ദേഹത്തിന്റെ നിലപാടുകൾ കാലാതിവർത്തിയായി നിലനിൽക്കുമെന്ന് അനുസ്‌മരണ സമ്മേളനം അഭിപ്രായപ്പെട്ടു.

Advertisement

ജില്ലാ പ്രസിഡന്റ്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഒഐസിസി റിയാദ് റീജിയണൽ കമ്മറ്റി ജനറൽ സെക്രട്ടറി ഫൈസൽ ബഹസ്സൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. റീജിയണൽ വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന്, ഒഐസിസി നാഷണൽ കമ്മറ്റി ട്രഷറർ റഹ്‌മാൻ മുനമ്പത്ത് ,അഡ്വ : എൽ കെ അജിത്, ജോൺസൻ മാർക്കോസ് , ജില്ലാ പ്രസിഡൻറ്മാരായ ഷാജി മഠത്തിൽ , വിൻസെന്റ് , ഷിഹാദ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ലാ വർക്കിംഗ് പ്രസിഡന്റ് അലി ആലുവ ആമുഖ പ്രഭാഷണം നിർവഹിച്ചു. മാത്യു വര്‍ഗീസ്‌, ജാഫര്‍ഖാന്‍ ,സലാം പെരുമ്പാവൂര്‍, നാദിര്‍ഷ റഹ്മാന്‍ , ഡോമിനിക് സാവിയോ നാസര്‍ ആലുവ, ജോമി ജോണ്‍ , ബിനു തോമസ്‌ ,മിറാഷ് , എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി അജീഷ് ചെറുവട്ടൂർ സ്വാഗതവും ഇബ്രാഹിം ഹൈദ്രോസ് നന്ദിയും പറഞ്ഞു.

Advertisement
Next Article