ഒ.ഐ.സി.സി നോർക്ക ഹെൽപ്പ് ഡെസ്ക്കിന് തുടക്കമായി.
റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നോർക്ക ഹെൽപ്പ് ഡെസ്ക്കിന് തുടക്കമായി. ഒ.ഐ.സി.സി ഓഫീസ് ഹാളിൽ നടന്ന പരിപാടി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്‌ഘാടനം ചെയ്തു.
പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിരിക്കുന്ന വിവിധ സേവനങ്ങള്‍, നോർക്ക ഐ.ഡി.കാർഡ് പുതിയതായി എടുക്കുന്നതിനും, കാർഡുകൾ പുതുക്കാത്തവർക്ക് അവ പുതുക്കുവാനായും, അതോടൊപ്പം നോർക്ക ക്ഷേമ പദ്ധതിയിൽ അംഗങ്ങളാകാനുള്ള അവസരങ്ങൾ അടക്കം വിനിയോഗിക്കുവാൻ ഒ.ഐ.സി.സി നോർക്ക ഹെൽപ്പ് ഡെസ്ക്കിൽ അവസരമുണ്ടാവുന്നതാണന്നും, എല്ലാ വെളളിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്നു മണി മുതൽ വൈകിട്ട് ആറു വരെ ഈ അവസരം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പ്രോഗ്രാം ചെയർമാൻ സക്കീർ ദാനത്ത് അധ്യക്ഷനായി. ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, സലീം അർത്തിയിൽ, യഹിയ കൊടുങ്ങല്ലൂർ,നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശ്ശിനികടവ്, മുഹമ്മദലി മണ്ണാർക്കാട്,സജീർ പൂന്തുറ, ഷുക്കൂർ ആലുവ, ബാലു കുട്ടൻ,സുഗതൻ നൂറനാട്, ഷംനാദ് കരുനാഗപള്ളി, നിഷാദ് ആലംങ്കോട്, അശ്റഫ് കിഴിപുള്ളിക്കര, ജോൺസൺ മാർക്കോസ്, അശ്റഫ് മേച്ചേരി എന്നിവർ ആശംസകൾ നേർന്നു.
നോർക്ക ഹെൽപ്പ് ഡെസ്ക്കിൽ വഹീദ് വാഴക്കാട്, സാബു കല്ലോലി ഭാഗം,ജംഷീർ ചെറുവണ്ണൂർ, ജംഷാദ് തുവ്വൂർ, ജെറിൻ തൃശൂർ, നിസാം കൊല്ലം, നിഹാസ് പാലക്കാട്, സോണി പാറക്കൽ, മൊയ്തീൻ പാലക്കാട്, മുമ്പിൻ മാത്യു കോട്ടയം, നൗഷാദ് ഇടുക്കി എന്നിവർ സേവനങ്ങൾ നൽകി. ഇതിന്റെ ഭാഗമായി നൂറുകണക്കിന് പ്രവാസികൾക്ക് നോർക്കയിൽ അംഗ്വതം എടുക്കാനും, പ്രവാസി സുരക്ഷ ക്ഷേമനിധി അപേക്ഷകളടക്കം ഡെസ്ക് വഴി വിനിയോഗിച്ചു.
നാസർ ലെയ്സ്, ജയൻ കൊടുങ്ങല്ലൂർ,നാസർ മാവൂർ,ഹർഷാദ് എം.ടി ബഷീർ കോട്ടയം, ശരത് സ്വാമിനാഥൻ, ഷഫീഖ് പുരക്കുന്നിൽ, ഷാജി മടത്തിൽ,ഷിബു ഉസ്മാൻ, മജു സിവിൽ സ്റ്റേഷൻ എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം ജനറൽ കൺവീനർ സുരേഷ് ശങ്കർ സ്വാഗതവും,ജോയിൻ കൺവീനർ അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു.