For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അബ്ദുൽ മജീദ് അനുസ്മരണം.

11:46 PM Aug 24, 2024 IST | നാദിർ ഷാ റഹിമാൻ
അബ്ദുൽ മജീദ് അനുസ്മരണം
Advertisement

റിയാദ്: പ്രസ്ഥാനത്തെ ജീവനുതുല്യം സ്നേഹിക്കുകയും പ്രവാസ ലോകത്ത് അതിന്റെ പ്രവർത്തനം ശക്തിപ്പെടുത്താൻ അഹോരാത്രം പ്രയത്നിക്കുകയും ചെയ്ത ഒരാളായിരുന്നു അന്തരിച്ച ഒ ഐ സി സി കണ്ണൂർ ജില്ല പ്രസിഡന്റ് അബ്ദുൽ മജീദെന്ന് ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റിയും കണ്ണൂർ ജില്ല കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അനുശോചനയോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു.

Advertisement

വളരെ ചെറുപ്പത്തിൽ തന്നെ ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ശക്തമായി പങ്കാളിയാവുകയും സംഘർഷഭരിതമായ നാളുകളിൽ പ്രസ്ഥാനത്തിന്റെ പ്രവർത്തങ്ങളിൽ മുന്നിൽ നിന്ന് നയിക്കുകയും ചെയ്ത ആളായിരുന്നു അദ്ദേഹം.

രാഷ്ട്രീയ പ്രവർത്തനവും സാമൂഹിക പ്രവർത്തനവും ജീവകാരുണ്യ പ്രവർത്തനവും പലതല്ലെന്നും ഒന്നാണെന്ന് തുരിച്ചറിഞ്ഞു എല്ലാം മനുഷ്യസ്നേഹ പ്രവർത്തങ്ങളെയും നിർലോഭം സാമ്പത്തികമായും സഹായിച്ച ഒരു വ്യക്തി ആയിരുന്നു അബ്ദുൽ മജീദ്.

മയ്യത്തു നമസ്കാരാനന്തരം ഒഐസിസി ആസ്ഥാനമായ സബർമതിയിൽ കൂടിയ അനുശോചന യോഗം സെൻട്രൽ കമ്മറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രഭാഷണം നിർവഹിച്ചു. ഒ ഐ സി സി മിഡിൽ ഈസ്റ്റ് കൺവീനർ കുഞ്ഞി കുമ്പള, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ്,അസ്‌ക്കർ കണ്ണൂർ, റഹ്മാൻ മുനമ്പത്ത്, യഹ്‌യ കൊടുങ്ങലൂർ, അബ്ദുൽ സലിം അർത്തിയിൽ, മുഹമ്മദലി മണ്ണാർക്കാട്, അമീർ പട്ടണം, ശുക്കൂർ ആലുവ, ഷാനവാസ് മുനമ്പത്ത്, നാദിർഷ റഹ്മാൻ , സിദ്ധീഖ് കല്ലുപറമ്പൻ, സന്തോഷ് ബാബു, ഹരീന്ദ്രൻ പയ്യന്നൂർ, സജീർ പൂന്തുറ, മാത്യു ജോസഫ്, കെ കെ തോമസ്, തൽഹത്ത്, ഷാജി മഠത്തിൽ, നാസർ ലെയ്സ്, ജയൻ കൊടുങ്ങല്ലൂർ, മുഹമ്മദ് കോരളായി, നാസർ വലപ്പാട്, ഷിജു പാമ്പാടി, ഹാഷിം പാപ്പനശ്ശേരി, മജു സിവിൽസ്റ്റേഷൻ, വഹീദ് വാഴക്കാട് തുടങ്ങിയവർ സംസാരിച്ചു.

Author Image

നാദിർ ഷാ റഹിമാൻ

View all posts

Advertisement

.