For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അബ്ദുൽ മജീദ് അനുസ്മരണം.

04:41 PM Sep 01, 2024 IST | നാദിർ ഷാ റഹിമാൻ
അബ്ദുൽ മജീദ് അനുസ്മരണം
Advertisement

റിയാദ് : റിയാദ് സെൻട്രൽ കമ്മറ്റിക്ക് കീഴിലുള്ള ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ, അന്തരിച്ച ഓ ഐ സി സി കണ്ണൂർ ജില്ലാ പ്രസിഡന്റായിരുന്ന അബ്ദുൽ മജീദിനെ അനുസ്മരിച്ചു.

Advertisement

കോൺഗ്രസ് പ്രസ്ഥാനത്തെ ആത്മാർത്ഥമായി സ്നേഹിക്കുകയും പ്രവാസ ലോകത്ത് പാർട്ടിയെ ശക്തിപ്പെടുത്താനും , ജീവകാരുണ്യ രംഗത്ത് അകമഴിഞ്ഞ് പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അന്തരിച്ച കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ മജീദ് എന്ന് പങ്കെടുത്തവർ അനുസ്മരിച്ചു.

ബത്ത ലുഹ അഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സിദ്ധിക്ക് കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് ഉദ്ഘാടനം ചെയ്തു. റിയാദ് ഒ ഐ സി സി ഉപദേശക സമിതി ചെയർമാൻ കുഞ്ഞി കുമ്പള മുഖ്യ പ്രഭാഷണം നിർവഹിച്ചു.

ഷംനാദ് കരുനാഗപ്പള്ളി,മജീദ് ചിങ്ങോലി, വിൻസന്റ് കെ ജോർജ്ജ്, റഷീദ് കൊളത്തറ, റഹ്‌മാൻ മുനമ്പത്ത്, ശരത് സ്വാമിനാഥൻ, ബാലുകുട്ടൻ, ഷാജി മഠത്തിൽ, യഹിയ കൊടുങ്ങല്ലൂർ, മാത്യു ജോസഫ് , ബഷീർ കോട്ടയം, അബ്ദുൽ സലിം അർത്തിയിൽ, സജീർ പൂന്തുറ, കെ. കെ. തോമസ്,ജോൺസൺ മാർക്കോസ്, മജു സിവിൽസ്റ്റേഷൻ,സൈനുദ്ധീൻ പാലക്കാട്,നാസർ ലൈസ്,അബ്ദുൽ വാഹിദ് കായംകുളം, നാസർ വലപ്പാട്,അലക്സ് കൊട്ടാരക്കര, യോഹന്നാൻ കുണ്ടറ, മൊയ്‌തീൻ പാലക്കാട്, ഹരീന്ദ്രൻ , സന്തോഷ് കണ്ണൂർ,ഷിബു ഉസ്മാൻ,അൻസാർ അബ്ദുൽ സത്താർ, സൈനുദ്ധീൻ വെട്ടത്തുൽ തുടങ്ങിയവർ അനുസ്മരിച്ചു സംസാരിച്ചു.

ഷെഫീഖ് പുരക്കുന്നിൽ ആമുഖ പ്രഭാഷണവും തൽഹത് നന്ദിയും പറഞ്ഞു.

Author Image

നാദിർ ഷാ റഹിമാൻ

View all posts

Advertisement

.