Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പ്രത്യാശയും പ്രതീക്ഷയും നൽകുന്നതാണ് ഭാവിയുടെ ഇന്ത്യൻ രാഷ്ട്രീയം : എൻ കെ പ്രേമചന്ദ്രൻ എം പി.

01:25 PM Nov 11, 2024 IST | നാദിർ ഷാ റഹിമാൻ
Advertisement

റിയാദ് :പ്രത്യാശയും പ്രതീക്ഷയും നൽകുന്നതാണ് ഭാവിയുടെ ഇന്ത്യൻ രാഷ്ട്രീയമെന്നു

Advertisement

എൻ കെ പ്രേമചന്ദ്രൻ എം പി അഭിപ്രായപെട്ടു. ഇന്ത്യൻ മതേതര ജനാധിപത്യത്തിന്റെ നില നിൽപ്പിനെ ദുർബലപ്പെടുത്തുന്ന ശക്തികളെ രാജ്യം അതെ നാണയത്തിൽ തിരിച്ചറിഞ്ഞു പ്രതിരോധിച്ച പാർലമെന്റ് തെരെഞ്ഞെടുപ്പാണ് കഴിഞ്ഞത് എന്ന് അദ്ദേഹം വ്യക്തമാക്കി.

റിയാദ് ഓ ഐ സി സി കൊല്ലം ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര അക്ഷരാർത്ഥത്തിൽ ജനാധിപത്യത്തിന്റെ ഉത്സവമായിരുന്നു. വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിലെ അടിസ്ഥാന

ജീവത്പ്രശ്നങ്ങൾ മുന്നോട്ട് വെച്ച യാത്ര മോഡിയുടെ മൂന്നാമൂഴം എളുപ്പമല്ലാതാക്കാൻ സാധിച്ചു. കോൺഗ്രസ് വിമുക്ത ഭാരതത്തിനായി സി പി എമ്മും ബി ജെ പി യും ഇരുട്ടിന്റെ മറവിൽ കൈകോർത്തു പ്രവർത്തിക്കുന്നു. പിണറായി വിജയന് മൂന്നാമൂഴം ലഭിച്ചാൽ സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രം മാറ്റി മറിച്ചു കൊണ്ടു പുതിയ ഒരു ശക്തി കൂടി കേരളത്തിൽ അടിസ്ഥാനമുറപ്പിക്കുമെന്നും ജാതി രാഷ്ട്രീയത്തിന് അവസരം ഒരുക്കുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

മലാസ് അൽമാസ് ആഡിറ്റോറിത്തിൽ നടന്ന രാഷ്ട്രീയ വിശദീകരണ സമ്മേളനത്തിൽ ഒ ഐ സി സി കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷെഫീക്ക് പുരക്കുന്നിൽ അധ്യക്ഷത വഹിച്ചു. ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ സ്വികരണ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. ബാലുകുട്ടൻ ആമുഖ പ്രഭാഷണം നടത്തി. കുഞ്ഞി കുമ്പള, ശിഹാബ് കൊട്ടുകാട്, റഹ്‌മാൻ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി, സലിം കളക്കര, ജാൻസി പ്രഡിൻ, നാസർ ലൈസ്, സിദ്ധീക്ക് കല്ലുപറമ്പൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ശാലു ദിനേശ് ,യോഹന്നാൻ കുണ്ടറ,നിസാർ പള്ളിക്കശേരിൽ,ബിനോയ് മത്തായി,ബിജു ലാൽ തോമസ്,സാബു കല്ലേലിഭാഗം,അലക്സാണ്ടർ, നിസാം കുന്നിക്കോട് എന്നിവർ സ്വികരണ പരിപാടികൾക്ക് നേത്യത്വം നൽകി. ഒ ഐ സി സി കൊല്ലം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും കൊല്ലം ജില്ലാ കമ്മിറ്റി ട്രഷറർ സത്താർ ഓച്ചിറ നന്ദിയും പറഞ്ഞു.

Advertisement
Next Article