For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടെ അന്ത്യം പിണറായി എന്നും ഓർക്കേണ്ടതാണ് : ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റി "വിചാരണ സദസ്സ് "

12:15 PM Jan 20, 2024 IST | നാദിർ ഷാ റഹിമാൻ
കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടെ അന്ത്യം പിണറായി എന്നും ഓർക്കേണ്ടതാണ്   ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റി  വിചാരണ സദസ്സ്
Advertisement

റിയാദ് : ജനാധിപത്യ മര്യാദകൾ ലംഘിച്ചു പോലീസിനെയും പാർട്ടി ഗുണ്ടകളെയും കയറൂരി വിട്ട്‌ പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്തി വാഴ്ത്തുപാട്ടുകാരുടെ കുഴലൂത്തിൽ അഭിരമിച്ചു ഏകാധിപതിയായി കേരളം വാഴുന്ന പിണറായിക്കെതിരെ ഇനിയും ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാവുമെന്നും, ഓരോ കമ്മ്യൂണിസ്റ് ഏകാധിപതിയുടെയും അന്ത്യം എന്നും പിണറായി ഓർക്കുന്നത് നന്നായിരിക്കുമെന്നും ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ. ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മറ്റി ഡി പാലസ് ഓഡിറ്റോറിയത്തിൽ കേരളത്തിലെ ദുർഭരണത്തിനും പോലീസ് നരനായിട്ടിനുമെതിരെ സംഘടിപ്പിച്ച "വിചാരണ സദസ്സ് " ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അബ്ദുല്ല വല്ലാഞ്ചിറ.

Advertisement

ഒഐസിസി ഗ്ലോബൽ കമ്മറ്റി സെക്രട്ടറി റഷീദ് കൊളത്തറ മുഖ്യ പ്രഭാഷണം നടത്തി. വിധേയൻ സിനിമയിലെ ഭാസ്ക്കരപട്ടേലിനേയും തൊമ്മിയെയും ഓർമിപ്പിക്കും വിധം ഇരുപതു അടിമ മന്ത്രിമാരെയും കൊണ്ട് നടത്തിയ കേരള ആഡംബര യാത്ര കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പിണറായി മറുപടി പറയണം.കേരള ജനതയ്ക്കു മുന്നിൽ ക്രൂരനായ, ജനവിരുദ്ധനായ പിണറായിയുടെ യഥാർത്ഥ രൂപം അനാവരണം ചെയ്യപ്പെടാൻ പിണറായി തന്നെ കാരണഭൂതനായത് ഈ യാത്രയുടെ നേട്ടമാണ്. നിത്യ ചിലവിനു പോലും പണം കണ്ടെത്താൻ കഴിയാതെ സംസ്ഥാനം കടക്കെണിയിൽ ഉഴലുമ്പോൾ,ത്രിതല പഞ്ചായത്തുകളിലെ പദ്ധതിചിലവിനുള്ള തുക യാത്രയ്ക്കായി പിടിച്ചു വാങ്ങി അടിസ്ഥാന വികസനം പോലും മുരടിപ്പിച്ചു. യാത്ര അവസാനിച്ചപ്പോൾ ആറ് ലക്ഷം പരാതികൾ കിട്ടി .പത്തു ശതമാനം പരാതികൾ പോലും തീർപ്പു കൽപ്പിക്കാൻ ഇതുവരെ കഴിഞ്ഞട്ടില്ല. പരിഹരിക്കപ്പെട്ടു എന്നവകാശപ്പെടുന്ന തീർപ്പുകളുടെ കഥ മറ്റൊരു ക്രൂരമായ തമാശയാണ്.

ഹിറ്റ്ലറുടെ നാസി പാർട്ടിയിൽ നിന്നും ആശയം ഉൾക്കൊണ്ടു രൂപീകരിച്ച ആർ എസ് എസ് ന്റെ നേതൃത്വത്തിൽ ഇന്ത്യ ഭരിക്കുന്ന മോദിയും, സ്റ്റാലിനെ മാതൃകാ പുരുഷനാക്കിയ പിണറായിയും തമ്മിൽ സാമ്യതകൾ ഏറെയാണ്.രണ്ടു പേരും ഫാസിസ്റ്റു നയങ്ങളുടെ ആരാധകരാണ്. പ്രതിഷേധങ്ങളെ ഭയമാണ്. സർക്കാർ സ്‌പോൺസേർഡ് വർഗീയ കലാപങ്ങൾ നടത്തി മോഡി, രക്ഷ പ്രവർത്തനം എന്ന് പേരിട്ടു പാർട്ടി ഗുണ്ടകളെ അഴിഞ്ഞാടാൻ അനുവദിച്ച പിണറായിയും ജന വിരുദ്ധനായി കഴിഞ്ഞു. അധികാരികാരത്തിൽ എന്നും ഉണ്ടാവുമെന്ന് സ്വപ്നം കാണുന്നു ഇവർ, ഒരിക്കൽ ഇതിനെല്ലാം എണ്ണി എണ്ണി കണക്കു പറയേണ്ടിവരും. അതിനായി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉയർന്നു വരുന്ന സമരങ്ങളിൽ ജനങ്ങൾക്കു പ്രതീക്ഷയുണ്ട്.

കേരളത്തിൽ ബിജെപിയും സിപിമ്മും കൈകോർത്താണ് പ്രവർത്തിക്കുന്നത്. തെളിവുകളോടെ കേരളജനതയ്ക്കു മുന്നിൽ വന്ന എല്ലാ അഴിമതി കേസുകളും ആവിയായി , അന്വേഷണങ്ങൾ മരവിപ്പിച്ചു. നവ കേരള യാത്രയ്‌ക്കെതിരെ , പിണറായിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബിജെപി യുടെ പ്രതിഷേധസ്വരം പോലും ഉയരുന്നില്ല. വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ എത്ര മണ്ഡലങ്ങളിൽ അവർ തമ്മിൽ രഹസ്യ ധാരണയുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. നേതാക്കൾക്കും പാർട്ടിക്കെതിരെയും ഇടതു സംഘി മാധ്യമങ്ങളും പ്രൊഫൈലുകളും പടച്ചു വിടുന്ന കള്ള പ്രചാരണങ്ങൾക്കെതിരെ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും റഷീദ് കൊളത്തറ പറഞ്ഞു.

ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷെഫീക്ക് പുരക്കുന്നിൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് ബാലു കുട്ടൻ ആമുഖപ്രഭാഷണം നടത്തി. നാഷണൽ കമ്മിറ്റി ട്രഷറർ റഹ്മാൻ മുനമ്പത്ത്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട് കുന്ന്, സലിംകളക്കര, ഷംനാദ് കരുനാഗപ്പള്ളി, അബ്ദുൽ സലിം അർത്തിയിൽ, നസീർ ഹനീഫ,സാബു കല്ലേലിഭാഗം ജില്ലാ പ്രസിഡന്റുമാരായ വിൻസന്റ്, മാത്യു ജോസഫ്, ശിഹാബ് നെന്മാറ എന്നിവർ സംസാരിച്ചു.

നാസർ ലൈസ്, യോഹന്നാൻ കുണ്ടറ ബിനോയ് മത്തായി, ബിജുലാൽ, അലക്സാണ്ടർ, ജോസ് കടമ്പനാട്, നിസാർ പള്ളിക്കശേരിൽ എന്നിവർ നേത്യത്വം നൽകി. ഒ ഐ സി സി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും കൊല്ലം ജില്ലാ കമ്മിറ്റി ട്രഷറർ സത്താർ ഓച്ചിറ നന്ദിയും പറഞ്ഞു.

Author Image

നാദിർ ഷാ റഹിമാൻ

View all posts

Advertisement

.