Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഒ ഐ സി സി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വം. സിദ്ദിഖ് കല്ലൂപ്പറമ്പന് നാലാമൂഴം

08:31 PM Nov 26, 2023 IST | നാദിർ ഷാ റഹിമാൻ
Advertisement

റിയാദ് : ഒ ഐ സി സി റിയാദ് മലപ്പുറം ജില്ല, തെരെഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി പുതിയ നേതൃത്വം നിലവിൽ വന്നു. നിലവിലെ ഒഐസിസി സൗദി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി സിദ്ധിഖ് കല്ലുപറമ്പനെ പ്രെസിഡന്റായി ഐക്യകണ്‌ഠ്യേന തെരെഞ്ഞെടുത്തു. ജംഷാദ് തുവ്വൂർ (ജനറൽ സെക്രട്ടറി സംഘടന ചുമതല), വഹീദ് വാഴക്കാട് (വർക്കിങ് പ്രസിഡണ്ട്), സാദിഖ് വടപുറം (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. നാലാം തവണയാണ് സിദ്ദിഖ് കല്ലൂപ്പറമ്പൻ പ്രെസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.

Advertisement

വൈസ് പ്രെസിഡന്റുമാരായി ഭാസ്ക്കരൻ മഞ്ചേരി, സൈനുദ്ധീൻ വെട്ടത്തൂർ, ജനറൽ സെക്രട്ടറിമാരായി അൻസാർ വാഴക്കാട് ബഷീർ കോട്ടക്കൽ ജോയിന്റ് ട്രെഷററായി ഷറഫു ചിറ്റൻ, സെക്രട്ടറിമാരായി ഉണ്ണികൃഷ്ണൻ വാഴൂർ, റഫീഖ് കൊടിഞ്ഞി, പ്രഭാകരൻ, ബനൂജ് പുലത്, ബഷീർ ടി പി, റിയാസ്‌ വണ്ടൂർ,മുത്തു പാണ്ടിക്കാട്,ഷൗക്കത് ഷിഫ, ഷാനവാസ് ഒതായി,അൻസാർ നെയ്തല്ലൂർ,നൗഷാദ്,ശിഹാബ് അരിപ്പൻ എന്നിവരെ തിരഞ്ഞെടുത്തു.

അൻഷിദ് വഴിക്കടവ്, റഫീഖ് കുപ്പനത്ത്, ഷംസു കളക്കര,മജീദ് ,ഷാജഹാൻ വണ്ടൂർ,മുജീബ് സി ഡി,ഹകീം പാതാരി, സലിം വാഴക്കാട്, സൻവീർ വാഴക്കാട്, ഷാജു തുവ്വൂർ, മഹ്മൂദ്, ജൈസൽ ഒതായി, മഹേഷ് മങ്കട, മുഹമ്മദ് വഴിക്കടവ്, നജീബ് ആക്കോട്, ഉനൈസ്,ഹർഷിദ് ചിറ്റൻ,സഗീർ ഇ.പി, സാലിഹ്‌ പത്തിരിയാൽ എന്നിവരാണ് നിർവാഹക സമിതി അംഗങ്ങൾ .

റസാക് പൂക്കോട്ടുംപാടം, സലിം കളക്കര,അബ്ദുള്ള വല്ലാഞ്ചിറ, നൗഫൽ പാലക്കാടൻ,സക്കീർ ദാനത്ത്,അമീർ പട്ടണത്ത് ,വിനീഷ് ഒതായി എന്നിവർ സെൻട്രൽ കൗൺസിൽ അംഗങ്ങളായും തെരെഞ്ഞെടുത്തു.

വരണാധികാരികളായ മജീദ് ചിങ്ങോലി, മുഹമ്മദ് അലി മണ്ണാർക്കാട് എന്നിവരുടെ നേതൃത്വത്തിൽ സഫ മക്ക ഓഡിറ്റോറിയത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കിയത്. വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെ മലപ്പുറം ഡി സി സി ചുമതലയുളള കെ പി സി സി സെക്രട്ടറി അഡ്വ.പി എ സലീമിന്റെ സാന്നിധ്യത്തിൽ പുതിയ കമ്മറ്റി അധികാരം ഏറ്റെടുത്തു.

മൂന്ന് പതിറ്റാണ്ടിലേറെയായി റിയാദിൽ ഒഐസിസി രൂപീകരിക്കുന്നതിനും മുന്നേ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരെ സംഘടിപ്പിച്ചു പ്രവർത്തിച്ചിരുന്ന സിദ്ധിഖ് കല്ലുപറമ്പന്റെ നേതൃത്വം ജില്ല കമ്മറ്റിക്ക് പുതിയ ദിശാബോധം നൽകുമെന്ന് ചടങ്ങിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. പ്രവാസികൾക്കിടിയിലെ മാനുഷീക പ്രശ്നങ്ങൾക്കും മൂല്യങ്ങൾക്കും മുൻഗണന നൽകി സംഘടന പ്രവർത്തനം സജീവമാക്കുമെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ, വർക്കിംഗ് പ്രസിഡന്റ് വഹീദ് വാഴക്കാട് എന്നിവർ പറഞ്ഞു.

Advertisement
Next Article