Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നൗഫൽ പാലക്കാടനെ ആദരിച്ചു

10:22 AM Sep 15, 2024 IST | നാദിർ ഷാ റഹിമാൻ
Advertisement

റിയാദ്: പ്രിയദർശിനി പബ്ലികേഷൻസിന്റെ സൗദി കോ ഓർഡിനേറ്ററായി കെ പി സി സി നിയമിച്ച റിയാദ് ഒഐസിസി ഗ്ലോബൽ കമ്മറ്റി മെമ്പർ നൗഫൽ പാലക്കാടനെ ഓ ഐ സി സി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു.

Advertisement

റിയാദ് സബർമതി ഓഫീസിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ ഷാൾ അണിയിച്ചു. പ്രിയദർശിനി പബ്ലിക്കേഷന്സിന്റെ എല്ലാ പരിപാടികൾക്കും ജില്ലാ കമ്മിറ്റിയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.

മാധ്യമ പ്രവർത്തകൻ കൂടിയായ നൗഫൽ പാലക്കാടൻ തന്നെ ആണ് ഇത്തരം സ്ഥാനങ്ങളിൽ എത്തേണ്ടതെന്നും , അദ്ദേഹത്തിന്റെ ഉത്തരവാദിത്വം വളരെ ഭംഗിയായി ചെയ്യാൻ കഴിയട്ടെ എന്നും യോഗം ആശംസിച്ചു.

ഓ ഐ സി സി ഗ്ലോബൽ സെക്രട്ടറി റസാഖ് പോക്കോട്ടുംപാടം, ഓ ഐ സി സി സീനിയർ വൈസ് പ്രസിഡന്റ് സലീം കളക്കര, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് അമീർ പട്ടണത്ത് ,സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്, സെൻട്രൽ കമ്മിറ്റി സ്പോർട്സ് കൺവീനർ ബഷീർ , ജില്ലാ കമ്മിറ്റി ഭാരവാഹികളായ സാദിഖ് വടപുറം , ഷൌക്കത്ത് ഷിഫാ , ശിഹാബ് അരിപ്പൻ , സലീം വാഴക്കാട് , അൻസാർ വാഴക്കാട് , ഷറഫു ചിറ്റാൻ, റഫീഖ് കൊടിഞ്ഞി , ബനൂജ് പൂക്കോട്ടുംപാടം ,മുത്തു പാണ്ടിക്കാട് , ഭാസ്കരൻ മഞ്ചേരി, പ്രഭാകരൻ ഒളവട്ടൂർ , ഉണ്ണി വാഴയൂർ , സൈനുദ്ധീൻ വെട്ടത്തൂർ, വണ്ടൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഇ പി സഗീർ , പെരിന്തൽമണ്ണ നിയോജക മണ്ഡലം പ്രസിഡന്റ് മുജീബ് , മഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് അക്ബർ ബാദുഷ , വേങ്ങര നിയോജക മണ്ഡലം സെക്രട്ടറി ഉമർ അലി , തിരുരങ്ങാടി മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ , പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിക് വേണ്ടി മലപ്പുറം ജില്ലാ ഭാരവാഹി അൻസാർ നെയ്തല്ലൂർ , നിലംബൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും വർക്കിംഗ് പ്രസിഡന്റ് വാഹീദ് വാഴക്കാട് നന്ദിയും പറഞ്ഞു .

Advertisement
Next Article