Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

"ആര്യോടനോർമ്മയിൽ": ആര്യാടൻ അനുസ്മരണം ഇന്ന്

01:09 PM Sep 27, 2024 IST | നാദിർ ഷാ റഹിമാൻ
Advertisement

റിയാദ് : മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവും മലബാറിലെ കോൺഗ്രസ്സിന്റെ ചാലകശക്തിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ ഒഐസിസി റിയാദ് മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന "ആര്യോടനോർമ്മയിൽ" എന്ന പരിപാടി സെപ്റ്റംബർ 27 ന് വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ബത്ഹ ഡി പാലസിൽ ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Advertisement

സംഭവ ബഹുലമായ ആര്യാടന്റെ കഥയും കാലവും പറയാനും ആനുകാലിക രാഷ്ട്രീയ വിഷയത്തിൽ സംസാരിക്കാനും കെ പി സി സി സെക്രട്ടറിയും ചാനൽ ഡിബേറ്ററുമായ കെ പി നൗഷാദ് അലി അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിയായി പങ്കെടുക്കും.

റിയാദിലെ ഒഐസിസി പ്രവർത്തകരും നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവും സംഘടനാ യാത്രക്ക് കൃത്യമായ ദിശാബോധം നൽകിയ രാഷ്ട്രീയ ഗുരു കൂടിയായിരുന്നു ആര്യാടനെന്നും അദ്ദേഹത്തിൻറെ നാമധേയത്തിൽ ഉപകാരപ്രദമായ വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ ഒഐസിസി മലപ്പുറം ജില്ല ആലോചിക്കുന്നെണ്ടെന്ന് ജില്ല പ്രസിഡണ്ട് സിദ്ധിഖ് കല്ലുപറമ്പൻ പറഞ്ഞു.

ഡി-പാലസിൽ നടക്കുന്ന പരിപാടിയിൽ "ആര്യാടൻ നടന്ന വഴിയിലൂടെ" എന്ന തലവാചകത്തിൽ ഫോട്ടോ, ഡോക്യൂമെന്ററി പ്രദർശനം നടക്കുമെന്നും സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. റിയാദിലെ മുതിർന്ന നേതാക്കളും,പ്രവർത്തകരും,കുടുംബങ്ങളും പങ്കെടുക്കുന്ന പരിപാടി അവിസ്മരണീയമാക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പറഞ്ഞു .

വാർത്ത സമ്മേളനത്തിൽ കെപി നൗഷാദ് അലി, സിദ്ദിഖ് കല്ലുപറമ്പൻ, അബ്ദുള്ള വല്ലാഞ്ചിറ, വഹീദ് വാഴക്കാട്, ജംഷദ് തുവ്വൂർ എന്നിവർ പങ്കെടുത്തു.

Advertisement
Next Article