പൗരത്വ ഭേദഗതി നിയമം : പ്രതിഷേധവുമായി റിയാദ് ഒ.ഐ.സി.സി
റിയാദ്: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്ന ക്രേന്ദ്ര സർക്കാരിന്റെ നയത്തിനെതിരെ റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
മതാടിസ്ഥാനത്തിൽ രാജ്യത്തെ ഭിന്നിപ്പിച്ച്, രാജ്യത്തിൻറെ മതേതരത്വം തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ വർഗ്ഗീയ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ജനാധിപത്യ മതേതര വിശ്വാസികൾ ജാഗ്രത പുലർത്തണം. പൗരൻമാരെ പല തട്ടുകളായി തിരിക്കുന്ന പൗരത്വ ഭേദഗതി നിയമം, ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രമാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കിയിരിക്കുന്നതെന്നും, ഇത്തരം കാടത്ത നിയമങ്ങൾക്കെതിരെ ജനാധിപത്യ മതേതര വിശ്വാസികളെ ഉൾപ്പെടുത്തി കൊണ്ട് ശക്തമായ പ്രതിഷേധ സമരങ്ങളുമായി ഒഐസിസി മുന്നോട്ടു വരും .
പാർലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്ന് രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും ഐക്യവും തകർക്കുന്ന ശ്രമങ്ങളെ ജനാധിപത്യ വിശ്വാസികൾ ഒറ്റകെട്ടായി പ്രതിരോധിക്കുമെന്നും, തെരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനം തീർച്ചയായും ജനാധിപത്യ വിശ്വാസികൾ വിനിയോഗിച്ചിരിക്കുമെന്നും റിയാദ് ഒ.ഐ.സി.സി വാർത്താ കുറിപ്പിൽ അറിയിച്ചു.