രാഹുലിന്റെ അറസ്റ്റ് : ഒഐസിസി റിയാദ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
റിയാദ് : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ഇക്കഴിഞ്ഞ ദിവസിങ്ങളിലെല്ലാം തിരുവന്തപുരത്തും ഇന്നലെ കൊല്ലത്തും ഉണ്ടായിരുന്നു രാഹുൽ .അർഷോ മോഡൽ ഓമനിക്കൽ കോഴിക്കോട് നടത്തിയ പോലീസ് , രാഹുൽ തീവ്രവാദിയോ കൊലക്കേസിലെ പ്രതിയോ അല്ലാ എന്നിരിക്കെ , അതിരാവിലെ വീട് വളഞ്ഞു അറസ്റ്റ് ചെയ്തത നടപടി അത്യന്തം അപലപനീയമാണ് . രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കാൻ പോലീസിനെ കയറൂരി വിടുകയാണ് പിണറായി വിജയൻ എന്ന് പ്രതിഷേധ സംഗമം ഉദ്‌ഘാടനം ചെയ്തു കൊണ്ട് ഒഐസിസി റിയാദ് പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു.
പിണറായി വിജയനെതിരെ ആരെങ്കിലും സംസാരിച്ചാല്‍, സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചാല്‍, കരിങ്കൊടി കാണിച്ചാല്‍ എന്തും ചെയ്യാമെന്നുള്ള ധിക്കാരം കേരളാ പൊലീസിന് ഉണ്ടായിരിക്കുകയാണ്. നിയമപാലകർ ഭരണകർത്താക്കളുടെ ചട്ടുകങ്ങളായി മാറുമ്പോൾ നാട്ടിൽ നീതി നിഷേധവും, ക്രമസമാധാന തകർച്ചയും ദിനംപ്രതി ഉണ്ടായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ബഹുജനങ്ങൾ തെരുവിൽ ഇറങ്ങി നിയമം കൈയ്യിൽ എടുക്കുന്ന സാഹചര്യം അതിവിദൂരമായിരിക്കില്ല എന്ന കാര്യം ഏകാധിപതിയായി വാഴുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഓർമ്മിച്ചാൽ നന്നായിരിക്കുമെന്നും പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു .
വൈസ് പ്രസിഡന്റ് ശുകൂർ ആലുവ അധ്യക്ഷത വഹിച്ച പ്രതിഷേധ സംഗമത്തിൽ അഷ്‌കർ കണ്ണൂർ, മുഹമ്മദാലി മണ്ണാർക്കാട്, സുരേഷ് ശങ്കർ, സലിം ആർത്തിയിൽ , മാത്യു ജോസഫ് , ഹക്കിം പട്ടാമ്പി എന്നിവർ പ്രസംഗിച്ചു.