For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

"സമരാഗ്നി" ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് റിയാദ് ഒ.ഐ.സി.സിയുടെ ഐക്യദാർഢ്യം.

11:17 PM Feb 10, 2024 IST | നാദിർ ഷാ റഹിമാൻ
 സമരാഗ്നി  ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് റിയാദ് ഒ ഐ സി സിയുടെ ഐക്യദാർഢ്യം
Advertisement

റിയാദ്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫാസിസ്റ്റ് നയങ്ങൾക്കും, വിലക്കയറ്റം അഴിമതി, ധൂർത്ത്, തൊഴിലില്ലായ്മ, പിൻവാതിൽ നിയമനം , ക്രമസമാധാന തകർച്ച തുടങ്ങി ജനങ്ങളെ ദുരിതക്കയത്തിലേക്കു തള്ളിവിടുന്ന ഭരണത്തിനെതിരെ കെ.പി.സി.സി പ്രെസിടെന്റും പ്രതിപക്ഷനേതാവും നയിക്കുന്ന "സമരാഗ്നി" എന്ന ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് ഒഐസിസി റിയാദ് റീജിയണൽ കമ്മറ്റിയുടെ ഐക്യദാർഢ്യം . ഒഐസിസി ഓഫീസിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷുക്കൂർ ആലുവ അധ്യക്ഷത വഹിച്ചു ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ പരിപാടി ഉദ്‌ഘാടനം ചെയ്തു.

Advertisement

ലോക രാജ്യങ്ങളുടെ മുന്നിൽ ഇന്ത്യൻ ജനതയെ പരിഹാസ്യരാക്കുന്ന സമീപനമാണ് മോഡി സർക്കാർ നടത്തി കൊണ്ടിരിക്കുന്നത്, പൊതുമേഖല സ്ഥാപനങ്ങൾ ഓരോന്നായി വിറ്റുതുലച്ച്‌ രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിവിട്ട് രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ട്ടിച്ചതിന്റെ അടിസ്ഥാനത്തിൽ ലക്ഷക്കണക്കിന് യുവാക്കൾ തൊഴിലില്ലാതെ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന കാഴ്ച നാം ദിനേന കണ്ടു കൊണ്ടിരിക്കുന്നു.

വെള്ളക്കാർ ഇന്ത്യയുടെ സമ്പത്ത് എങ്ങനെയാണോ കൊള്ളയടിച്ച് അവരുടെ രാജ്യത്തേക്ക് കടത്തിയത് , അതുപോലെ മോഡി സർക്കാർ പത്തു വർഷം കൊണ്ട് രാജ്യത്തെ തന്നെ അദാനി അംബാനിമാർക്കായി അടിയറവു വെച്ചു. മതതിന്റെ പേരിൽ വിഭജനം സൃഷ്ടിച്ചു നമ്മുടെ രാജ്യത്തിന്റെ സാഹോദര്യത്തെ തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്.

മോഡിയെ അതേപടി അനുകരിക്കാൻ ശ്രമിക്കുകയാണ് കേരളത്തിലും പിണറായി വിജയൻ. സംസ്ഥാനം എല്ലാ തരത്തിലും തകർച്ചയിലേക്ക് എത്തപ്പെട്ടിരിക്കുന്നു. പുറത്തു വന്ന പിണറായിയുടെയും കുടുംബത്തിന്റെയും അഴിമതികളെ സംബന്ധിച്ചു ശരിയായ അന്വേഷണം നടത്താതെ മോഡിയും പിണറായിയും തമ്മിലുള്ള പരസ്പര സഹായ ബന്ധത്തിന്റെ നേർക്കാഴ്ചയും ഒരു ഭാഗത്ത് നാം കാണുന്നു. അതുകൊണ്ട് തന്നെ ഈ വരുന്ന തിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ ഫാസിസ്റ്റ് നയങ്ങൾക്കെതിരെയുള്ള വിധി എഴുത്താക്കി മാറ്റാൻ നമുക്ക് ഓരോരുത്തർക്കും കഴിയണമെന്നും അബ്ദുള വല്ലാഞ്ചിറ പറഞ്ഞു.

ചടങ്ങിൽ ഫൈസൽ ബാഹസ്സൻ, നവാസ് വെള്ളിമാട്കുന്ന്, മുഹമ്മദലി മണ്ണാർക്കാട്, ഷംനാദ് കരുനാഗപള്ളി, റസാഖ് പൂക്കോട്ട് പാടം, റഷീദ് കൊളത്തറ, സലീം അർത്തിയിൽ, സിദ്ധീഖ് കല്ലുപറമ്പൻ, ബഷീർ കോട്ടയം എന്നിവർ സംസാരിച്ചു.നാസർ ലെയ്സ് ആമുഖ പ്രസംഗം നടത്തി. കെ.കെ തോമസ് സ്വാഗതവും ഷാനവാസ് മുനമ്പത്ത് നന്ദിയും പറഞ്ഞു.

Author Image

നാദിർ ഷാ റഹിമാൻ

View all posts

Advertisement

.