ജനാധിപത്യ രാജ്യം സൃഷ്‌ടിച്ച കോൺഗ്രസിനല്ലാതെ, അത് പുനഃസ്ഥാപിക്കാൻ മാറ്റർക്ക് കഴിയും ? വി ടി ബൽറാം
റിയാദ് : രാജ്യം നേരിടുന്ന കടുത്ത സാമ്പത്തീക പ്രതിനസന്ധി, ജനാധിപത്യ ധ്വംസനം, മതരാഷ്ട്ര രൂപീകരണം, രൂക്ഷമായ വിലക്കയറ്റം, ഭയാനകമായ തൊഴിലില്ലായ്മ, ചെറുകിട വാണിജ്യ മേഖലയിലെ തകർച്ച എന്നിവ പൊതു സമൂഹം ചർച്ച ചെയ്യപെടാതിരിക്കാനാണ് കേന്ദ സർക്കാർ അമ്പല ഉദ്‌ഘാടനം പറഞ്ഞു രാജ്യത്ത് സാമൂഹീക ചേരിതിരിവ് സൃഷ്ടിക്കുന്നത്. കേരളം ഭരിക്കുന്നവരും സമാനമായി വർഗീയ ഫാസിസ്റ്റു ശക്തികളെ സഹായിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത് . ഇത് രാജ്യത്തെ അപകടപരമായ സ്ഥിതിവിശേഷത്തിൽ കൊണ്ടെത്തിക്കും എന്നത് മനസ്സിലാക്കി തെരഞ്ഞെടുപ്പിനെ നേരിടാൻ തെയ്യാറാകണമെന്ന് കെപിസിസി ഉപാധ്യക്ഷൻ വി ടി ബൽറാം. ഒഐസിസി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വി ടി ബൽറാം .
കടമെടുത്തു മുടിഞ്ഞൊരു നാട്ടിൽ, പഞ്ചനക്ഷത്ര സംവിധാനങ്ങളിൽ ഉണ്ടും ഉറങ്ങിയും, ജനങ്ങളിൽ നിന്നകന്ന് കനത്ത സുരക്ഷയുടെ വേലിക്കെട്ടിൽ മുഖ്യനും മന്ത്രിമാരും നടത്തിയ കേരള പര്യടനം കൊണ്ട് എന്ത് നേട്ടമാണ് സംസ്ഥാനത്തിന് ഉണ്ടായതെന്നും ജനങ്ങളുടെ നീറുന്ന പ്രശനങ്ങളിൽ എന്ത് പരിഹാരമാണ് ഉണ്ടാക്കിയതെന്നും പറയേണ്ടതുണ്ട്. ഈ യാത്രയ്ക്കായി ചിലവാക്കിയ തുകയുടെ കണക്കുകളോ, അത് പിരിച്ചിടുത്ത് ആരിൽ നിന്നും എന്നത് വ്യക്തമാക്കേണ്ടതുണ്ട്. ഭീരുവായ ഏകാധിപതിയുടെ നേർചിത്രം ജനങ്ങൾക്ക് മുന്നിൽ അനാവരണം ചെയ്യാൻ ഈ യാത്രയ്‌ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിന്റെ സമരഭടന്മാർക്കു കഴിഞ്ഞു.
ജനങ്ങളെ ദുരിതങ്ങളിലേക്കു തള്ളിവിടുന്ന സർക്കാരുകൾക്കെതിരെ ഇന്ന് രാജ്യത്ത് കോൺഗ്രസ് അല്ലാതെ ആരാണ് മുഖ്യധാരയിൽ സമരരംഗത്തു ഉള്ളത്?. സമരങ്ങൾ ശക്തി പ്രാപിക്കും.അതോടെ വർഗീയ ഫാസിസ്റ്റു കേന്ദ്രങ്ങളും അതിനു കുടപിടിക്കുന്ന ഏകാധിപത്യ മനോഭാവങ്ങളും കടപുഴകും.രാജ്യം വീണ്ടും കോൺഗ്രെസ്സിലൂടെ ജനാധിപത്യവൽക്കരിക്കപ്പെടും, അതിനായി പ്രവർത്തകർ സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു.
ഒഐസിസി റിയാദ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിൻസെന്റ് കെ ജോർജ് അധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് എ കെ ഷാനിബ് ,ഒഐസിസി അൽഹസ്സ ഏരിയ പ്രസിഡന്റ് ഫൈസൽ എന്നിവർ മുഖ്യാധികളായിരുന്നു. സമ്മേളനം ഒഐസിസി റിയാദ് വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന് ഉദ്‌ഘാടനം ചെയ്തു.
ഫൈസൽ ബഹസ്സൻ, മജീദ് ചിങ്ങോലി, അഡ്വ. എൽ കെ അജിത്, റഹ്മാൻ മുനമ്പത്ത്, സലിം കളക്കര, ഷിഹാബ്, സിദ്ദിഖ് കല്ലുപറമ്പൻ, റഫീഖ് വെമ്പായം, സജീർ പൂന്തുറ, നാസ്സർ കല്ലറ, ഷാജഹാൻ കല്ലമ്പലം, അൻസാർ അബ്ദുൾസത്താർ, അൻസാർ വർക്കല എന്നിവർ ആശംസകൾ നേർന്നു.നിഷാദ് ആലങ്കോട് ആമുഖ പ്രഭാഷണം നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റാസി കോരാണി സ്വാഗതവും ട്രെഷറർ സുധീർ കൊക്കാര നന്ദിയും പറഞ്ഞു.