ഒഐസിസി റിയാദ് ത്രീശൂർ ജില്ലാ കമ്മറ്റി : ഗ്രീറ്റ് & മീറ്റ് '24 കുടുംബസംഗമം
റിയാദ് : ഒഐസിസി റിയാദ് തൃശൂർ ജില്ലാ കമ്മറ്റി ഗ്രീറ്റ് & മീറ്റ് 2024 എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് നാസർ വലപ്പാട് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുള്ള വല്ലാഞ്ചിറ യോഗം ഉദ്ഘാടനം ചെയ്തു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ എന്ന സ്വതന്ത്ര രാജ്യം, അത് നേടിയെടുക്കാൻ ജീവത്യാഗം ചെയ്ത മഹാന്മാരെക്കുറിച്ചും അവരുടെ ജീവിത യാത്രകളെ കുറിച്ചും, വർത്തമാന കാലത്ത് ഇന്ത്യയിൽ ജനാധിപത്യം, മതേതരത്വം എങ്ങിനെയാണ് കശാപ്പു ചെയ്യപ്പെടുന്നതെന്നും ,അതിലൂടെ രാജ്യത്തിന് ഉണ്ടാകുന്ന നഷ്ടങ്ങളെ കുറിച്ചും കുട്ടികളിൽ ബോധവൽക്കരണം നടത്തണം. അതിനു കുടുംബങ്ങളിൽ നിന്ന് തന്നെ കുട്ടികൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകത ഉണ്ടെന്നും അബ്ദുല്ല ഓർമിപ്പിച്ചു.
സുരേഷ് ശങ്കർ, ജില്ലാ രക്ഷാധികാരി രാജു തൃശൂർ, യഹ്‌യ കൊടുങ്ങല്ലൂർ എന്നിവർ കുടുംബസംഗമത്തിന് ആശംസകൾ അറിയിച്ചു.ഒഐസിസി മെമ്പർമാരുടെയും കുടുംബാംഗങ്ങളുടെയും നിറസാന്നിധ്യം കൊണ്ടും, കുട്ടികളുടെ ക്വിസ് മത്സരം, മികവുറ്റ കലാപരിപാടികൾ എന്നിവ കൊണ്ടും കുടുംബ സംഗമം വ്യത്യസ്തത പുലർത്തി.
ഉപരി പഠനത്തിനായി നാട്ടിലേക്ക് പോയ ലെന ലോറൻസിന് ഉപഹാരം നൽകി ആദരിച്ചു. റിപ്പബ്ലിക് ദിനത്തിൽ ഒഐസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടിയ ജില്ലയിലെ അംഗങ്ങളുടെ മക്കളായ സിയോണൽ മാത്യൂ, അനാമിക സുരേഷ് എന്നിവരെ ആദരിച്ചു.
ജമാൽ അറക്കൽ, ജയൻ കൊടുങ്ങല്ലൂർ, ജോയ് ജോസഫ്, അൻസായി ഷൗക്കത്ത്, സെയ്ഫ് റഹ്മാൻ, ഗഫൂർ ചെന്ത്രാപ്പിന്നി, ബാബു കൊടുങ്ങല്ലൂർ, മജീദ് മതിലകം, സോണി പാറക്കൽ, രാജേഷ് ഉണ്ണിയാട്ടിൽ, ഇബ്രാഹിം ചേലക്കര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജമാൽ അറക്കൽ അവതാരകൻ ആയിരുന്ന പ്രോഗ്രാമിൽ, കുട്ടികളുടെ ക്വിസ് മത്സരം സൈന നാസർ നിയന്ത്രിച്ചു.മാത്യു സിറിയക് സ്വാഗതവും തൽഹത് ഹനീഫ നന്ദിയും പറഞ്ഞു.